Skip to main content

വാദ്യോപകരണ വിതരണം :പട്ടികജാതിയില്‍പ്പെട്ട വനിതാ കലാ സംഘങ്ങള്‍ക്ക് അപേക്ഷിക്കാം

 

ജില്ലാ പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള വാദ്യോപകരണങ്ങള്‍ വാങ്ങി നല്‍കുന്ന പദ്ധതിയിലേക്ക് പട്ടികജാതിയില്‍പ്പെട്ട വനിതാ കലാസംഘങ്ങളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു.നിലവില്‍ കലാരംഗങ്ങളില്‍ തുടരുന്നവരും പട്ടികജാതിയില്‍പ്പെട്ടവരുമായ കുറഞ്ഞത് അഞ്ച് പേരെങ്കിലും ഉള്‍പ്പെടുന്ന വനിതകളുടെ വാദ്യകലാസംഘങ്ങളായിരിക്കണം അപേക്ഷിക്കേണ്ടത്. എഴുതി തയ്യാറാക്കിയ അപേക്ഷയോടൊപ്പം ബന്ധപ്പെട്ട കലാ ഇനങ്ങളില്‍ കഴിവ് തെളിയിക്കുന്നതിന്റെ സാക്ഷ്യപത്രം, ജാതി-വരുമാനം - റെസിഡന്‍ഷ്യല്‍ സര്‍ട്ടിഫിക്കറ്റുകള്‍,അതാത് ഗ്രാമ-ബ്ലോക്ക് പഞ്ചായത്തുകളില്‍ നിന്നും പദ്ധതിപ്രകാരം ധനസഹായം ലഭിച്ചിട്ടില്ല എന്ന സാക്ഷ്യപത്രം, ഇപ്പോഴും കലാരംഗത്ത് തുടരുന്നു എന്നത് തെളിയിക്കുന്ന പഞ്ചായത്തില്‍ നിന്നുള്ള സാക്ഷ്യപത്രം, ബാങ്ക് പാസ്ബുക്കിന്റെ പകര്‍പ്പ്, റേഷന്‍കാര്‍ഡ്, ആധാര്‍ കാര്‍ഡ് പകര്‍പ്പുകള്‍ എന്നിവ സഹിതം ഫെബ്രുവരി 20 നകം ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ ലഭിക്കണമെന്ന് ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ അറിയിച്ചു. ഫോണ്‍:0491 2505005.

date