Skip to main content

ഇന്ത്യന്‍ നേവി പ്രതിനിധികള്‍ ക്യാമ്പ് നടത്തും

 

ദക്ഷിണ നാവികസേന ആസ്ഥാനമായ കൊച്ചിയിലെ ഐ.എന്‍.എസ് വെണ്ടുരുത്തിയില്‍ നിന്നും ഇന്യന്‍ നേവിയുടെ പ്രതിനിധികള്‍ ഫെബ്രുവരി 20 ന് രാവിലെ 11 മുതല്‍ ഉച്ചയ്ക്ക് ഒന്നു വരെ ജില്ലാ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ക്യാമ്പ് ചെയ്യും. നേവിയിലെ പുതിയ ക്ഷേമ പദ്ധതികളെക്കുറിച്ചും പെന്‍ഷന്‍ സംബന്ധമായ  അന്വേഷണങ്ങള്‍ക്കും പരാതി പരിഹാരത്തിനുമായി നേവിയില്‍ നിന്നും വിരമിച്ച വിമുക്തഭടന്‍മാര്‍ക്കും അവരുടെ ആശ്രിതര്‍ക്കും ക്യാമ്പ് പ്രയോജനപ്പെടുത്താവുന്നതാണെന്ന് ജില്ലാ സൈനിക ക്ഷേമ ഓഫീസര്‍ അറിയിച്ചു. ഫോണ്‍ 0491:2971633.

date