ആസാദ് സേന പ്രവർത്തനം മൊഡ്യൂൾ പ്രകാശനം ഇന്ന് (15)
സംസ്ഥാനതല ഉദ്ഘാടനം മന്ത്രി ആർ.ബിന്ദു നിർവഹിക്കും
നശാമുക്ത് ഭാരത് അഭിയാൻ പദ്ധതിയുടെ ഭാഗമായി എൻ.എസ്.എസ് യൂണിറ്റുകളുടെ സഹകരണത്തോടെ ജില്ലയിലെ സ്കൂളുകളിലും കോളേജുകളിലും നടപ്പിലാക്കേണ്ട ആസാദ് സേന പ്രവർത്തനങ്ങളുടെ മോഡ്യൂൾ പ്രകാശനത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം ഇന്ന് നടക്കും(15) . രാവിലെ 11:30ന് കലൂർ റിന്യൂവൽ സെന്ററിൽ നടക്കുന്ന ചടങ്ങിൽ സാമൂഹ്യനീതി ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു ഉദ്ഘാടനം നിർവഹിക്കും .
ടി.ജെ. വിനോദ് എം.എൽ.എ , ഹൈബി ഈഡൻ എം. പി , ജില്ലാ കളക്ടർ എൻ.എസ്.കെ. ഉമേഷ്, എൻ. എസ്. എസ്, സാമൂഹ്യനീതി വകുപ്പ് ഡയറക്ടർ ഡോ. അരുൺ എസ്. നായർ , സ്റ്റേറ്റ് എൻ.എസ്.എസ് ഓഫീസർ ഡോ.ആർ.എൻ അൻസർ ,സാമൂഹ്യ നീതി വകുപ്പ് അസിസ്റ്റന്റ് ഡയറക്ടർ സി. കെ ഷീബ മുംതാസ്. ആസാദ് സേന പ്രോജക്ട് കോ-ഓർഡിനേറ്റർ പ്രസൂൺ മംഗലത്ത്, ആസാദ് സേന എറണാകുളം ജില്ലാ കോ-ഓർഡിനേറ്റർ സിജോ ജോർജ്, ജില്ലാ സാമൂഹ്യനീതി ഓഫീസർ സിനോ സേവി,കൊച്ചി കോർപറേഷൻ കൗൺസിലർ രജനി മണി തുടങ്ങിയവർ പങ്കെടുക്കും.
- Log in to post comments