എംഎൽഎ ഫണ്ട്: സ്‌കൂൾ പാചകപ്പുര ഉദ്ഘാടനം ചെയ്തു
എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും ഇടക്കേപ്പുറം യുപി സ്‌കൂളിന് അനുവദിച്ച പാചകപ്പുരയുടെയും പിടിഎ കമ്മിറ്റി നിർമിച്ച സ്റ്റേജിന്റെയും ഉദ്ഘാടനം എം വിജിൻ എംഎൽഎ നിർവഹിച്ചു. സ്‌കൂൾ എഴുപത്തി നാലാം വാർഷികാഘോഷത്തിന്റെ ഉദ്ഘാടനവും എംഎൽഎ നിർവഹിച്ചു. എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 10 ലക്ഷം രൂപ വിനിയോഗിച്ചാണ് പാചകപ്പുര നിർമ്മിച്ചത്.
കണ്ണപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ രതി അധ്യക്ഷയായി. കല്ല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി പി ഷാജിർ മുഖ്യാതിഥിയായി. എൻ ശ്രീധരൻ ഉപഹാര സമർപ്പണം നടത്തി. സ്‌കൂൾ പ്രധാന അധ്യാപിക വി പ്രസീത സ്‌കൂൾ വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. കണ്ണപുരം പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം ഗണേശൻ, സ്ഥിരം സമിതി അധ്യക്ഷ വി വിനീത, പഞ്ചായത്തംഗം കെ രാഘവൻ, കെ വി ശ്രീധരൻ, സ്‌കൂൾ മാനേജിങ് കമ്മിറ്റി സെക്രട്ടറി വി രാജൻ, ഇടക്കേപ്പുറം എൽ പി സ്‌കൂൾ പ്രധാന അധ്യാപിക എം ആർ അന്നപൂർണ, മദർ പിടിഎ പ്രസിഡണ്ട് സി കെ ഷീബ, വി സുനിൽകുമാർ എന്നിവർ സംസാരിച്ചു. പിടിഎ പ്രസിഡണ്ട് ഇ അനൂപ് സ്വാഗതവും സ്റ്റാഫ് സെക്രട്ടറി സി വി രതീഷ് നന്ദിയും പറഞ്ഞു. തുടർന്ന് സ്‌കൂൾ വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.
ചിത്രം: ഇടക്കേപ്പുറം യുപി സ്‌കൂളിൽ എംഎൽഎയുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് പുതുതായി നിർമ്മിച്ച പാചകപ്പുരയുടെ ഉദ്ഘാടനം എം വിജിൻ എംഎൽഎ നിർവ്വഹിക്കുന്നു
എൽഎസ്എസ്, യുഎസ്എസ് പരീക്ഷ പരിശീലനം
പയ്യന്നൂർ മണ്ഡലം സമഗ്ര വിദ്യാഭ്യാസ പദ്ധതി സ്‌റ്റെപ്‌സിന്റെ നേതൃത്വത്തിൽ മണ്ഡലത്തിലെ എൽഎസ്എസ്, യുഎസ്എസ് പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന വിദ്യാർഥികൾക്കായി പരിശീലനം സംഘടിപ്പിച്ചു. കണ്ടോത്ത് കൂർമ്പാ ഓഡിറ്റോറിയത്തിൽ ടി.ഐ മധുസൂദനൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. സ്‌റ്റെപ്‌സ് കോ ഓർഡിനേറ്റർ വി.പി മോഹനൻ മാസ്റ്റർ, പയ്യന്നൂർ എഇഒ ജ്യോതിബസു, ശശി വട്ടക്കൊവ്വൽ, യുവി സുഭാഷ്, കെ.വി നളിനി, സുധീഷ് സികെ എന്നിവർ സംസാരിച്ചു. വിഷ്ണുമായ, സയ്ദ് റഹ്‌മാൻ എന്നിവർ ക്ലാസെടുത്തു. 1500ലേറെ കുട്ടികൾ പങ്കെടുത്തു.
കുട്ടികൾക്ക് പഠനസഹായികൾ വിതരണം ചെയ്തു.
പടം: പയ്യന്നൂർ മണ്ഡലം സമഗ്ര വിദ്യാഭ്യാസ പദ്ധതി സ്‌റ്റെപ്‌സിന്റെ നേതൃത്വത്തിൽ മണ്ഡലത്തിലെ എൽഎസ്എസ്, യുഎസ്എസ് പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന വിദ്യാർഥികൾക്കായി സംഘടിപ്പിച്ച പരിശീലനം കണ്ടോത്ത് കൂർമ്പാ ഓഡിറ്റോറിയത്തിൽ ടി.ഐ മധുസൂദനൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
- Log in to post comments