Skip to main content

വനിതാ കമ്മീഷന്‍ അദാലത്ത്: 15 കേസുകള്‍ തീര്‍പ്പാക്കി

സംസ്ഥാന വനിതാ കമ്മീഷന്‍ നടത്തിയ ജില്ലാതല അദാലത്തില്‍ 15 കേസുകള്‍ തീര്‍പ്പാക്കി. കമ്മീഷന്‍ അംഗം അഡ്വ. ഇന്ദിര രവീന്ദ്രന്റെ നേതൃത്വത്തില്‍ കൊല്ലം ആശ്രാമം ഗസ്റ്റ് ഹൗസ് ഹാളില്‍ നടന്ന അദാലത്തില്‍ 83 കേസുകളാണ് പരിഗണിച്ചത്. ആറു കേസുകള്‍ റിപ്പോര്‍ട്ടിനയച്ചു. 62 കേസുകള്‍ അടുത്ത സിറ്റിങ്ങിലേക്ക് മാറ്റി.
മദ്യപാനം, സ്ത്രീധനം തുടങ്ങിയവ കുടുംബ ബന്ധങ്ങളിലുണ്ടാക്കുന്ന ശൈഥില്യവുമായി ബന്ധപ്പെട്ടാണ് കൂടുതല്‍ കേസുകളെന്നും മാതാപിതാക്കള്‍ക്കിടയിലെ സ്വരച്ചേര്‍ച്ചയില്ലായ്മ കുട്ടികളുടെ മാനസിക ശാരീരിക വളര്‍ച്ചയെ തന്നെ ബാധിക്കുന്നുണ്ടെന്നും അഡ്വ. ഇന്ദിരാ രവീന്ദ്രന്‍ പറഞ്ഞു.
വനിതാ കമീഷന്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ജോസ് കുര്യന്‍, പാനല്‍ അഭിഭാഷകരായ ബെച്ചി കൃഷ്ണ, ഹേമാശങ്കര്‍, പാനല്‍ കൗണ്‍സിലര്‍ സംഗീത എന്നിവര്‍ പങ്കെടുത്തു.
 

 

date