Skip to main content

വാക്-ഇന്‍-ഇന്റര്‍വ്യൂ ഫെബ്രുവരി 25ന്

 

സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ ജില്ലാ കാര്യാലയത്തില്‍ ഗ്രാജുവേറ്റ് എഞ്ചിനീയറിങ് അപ്രന്റീസിനെ ഒരു വര്‍ഷകാലയളവിലേക്ക് നിയമിക്കുന്നു. ബി.ടെക് (സിവില്‍/കെമിക്കല്‍/എന്‍വയോണ്‍മെന്റല്‍) യോഗ്യതയുള്ള 28 വരെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. രണ്ട് ഒഴിവുകളാണ് ഉള്ളത്. പ്രതിമാസം സ്‌റ്റൈപ്പന്റായി 10,000 രൂപ ലഭിക്കും. താല്‍പര്യമുള്ളര്‍ പ്രായം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍, മാര്‍ക്ക് ലിസ്റ്റ്, തിരിച്ചറിയല്‍ രേഖ എന്നിവയുടെ അസ്സല്‍, സ്വയം സാക്ഷ്യപ്പെടുത്തിയ രണ്ട് പകര്‍പ്പുകളും ആറ് മാസത്തിനുള്ളില്‍ എടുത്ത പാസ്പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം ബോര്‍ഡിന്റെ ജില്ലാ കാര്യാലയത്തില്‍ ഫെബ്രുവരി 25ന് രാവിലെ 11ന് അഭിമുഖത്തിനായി എത്തിച്ചേരണം. മുമ്പ് ബോര്‍ഡിന്റെ അപ്രന്റീസായി പരിശീലനം പൂര്‍ത്തിയാക്കിയവര്‍ അപേക്ഷിക്കേണ്ടതില്ല. വിശദവിവരങ്ങള്‍ www.kspcb.kerala.gov.in  ല്‍ ലഭിക്കും. ഫോണ്‍ 0491-3522360.
 

date