Post Category
കുടിശ്ശിക നിവാരണ അദാലത്ത്
കേരള ഷോപ്പ്സ് ആന്റ് കൊമേഴ്സ്യല്‍ എസ്റ്റാബ്ളിഷ്മെന്റ്സ് തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ജില്ലയില്‍ ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ കുടിശ്ശിക അദാലത്ത് നടത്തും. നിലവില്‍ ക്ഷേമനിധി കുടിശ്ശിക വരുത്തിയ സ്ഥാപനങ്ങള്‍ക്കും, മുന്‍ കാലങ്ങളില്‍ തൊഴിലാളികള്‍ പിരിഞ്ഞു പോയിട്ടുള്ള സ്ഥാപനങ്ങള്‍ക്കും അദാലത്തില്‍ കുടിശ്ശിക ഇളവ് ലഭിക്കും. അദാലത്തില്‍ പങ്കെടുത്ത് കുടിശ്ശിക അടച്ചു തീര്‍ക്കാത്ത സ്ഥാപനങ്ങള്‍ക്കെതിരെ റവന്യൂ റിക്കവറി ഉള്‍പ്പെടയുള്ള വകുപ്പ് തല നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0491 2545121.
date
- Log in to post comments