ചിറ്റൂര്‍ ബ്ലോക്ക് പഞ്ചായത്ത് വികസന സെമിനാര്‍ സംഘടിപ്പിച്ചു
ചിറ്റൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെ 2025-26 വാര്‍ഷിക പദ്ധതി രൂപീകരിക്കുന്നതിന്റെ ഭാഗമായി വികസന സെമിനാര്‍ സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നടന്ന സെമിനാര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബിനുമോള്‍ ഉദ്ഘാടനം ചെയ്തു. പരിപാടിയില്‍ ചിറ്റൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ. സുജാത അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ മാധുരി പത്മനാഭന്‍ കരട് പദ്ധതി രേഖ പ്രദര്‍ശനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബി. സിന്ധു, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ എസ് അനീഷ (നല്ലേപ്പിള്ളി), എം.സതീഷ് (കൊഴിഞ്ഞാമ്പാറ), പി. ബാലഗംഗാധരന്‍ (പൊല്‍പ്പുള്ളി), ജോസി ബ്രിട്ടോ (വടകരപതി), ഷീബ രാധാകൃഷ്ണന്‍ (പെരുമാട്ടി), കെ.രേവതി ബാബു (എലപ്പുള്ളി), എസ്. പ്രിയദര്‍ശിനി (എരുത്തേമ്പതി), സ്ഥിരം സമിതി അധ്യക്ഷരായ ബിന്ദു വിജയന്‍, ജെ. മഹേഷ് മറ്റു ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ സംസാരിച്ചു.
- Log in to post comments