'ഈറ്റ് റൈറ്റ്' വാക്കത്തോണും ഭക്ഷ്യമേളയും ഇന്ന്
ചെറുധാന്യങ്ങളുടെ ഉല്‍പ്പാദനവും ഉപഭോഗവും വര്‍ദ്ധിപ്പിക്കാനും അവയുടെ ഗുണമേന്മയെ കുറിച്ച് അവബോധം സൃഷ്ടിക്കുവാനും ലക്ഷ്യമിട്ട് സംസ്ഥാന സര്‍ക്കാരും സംസ്ഥാന ഭക്ഷ്യ സുരക്ഷ വകുപ്പും സംയുക്തമായി ഇന്ന് (ഫെബ്രുവരി 25) ' ഈറ്റ് റൈറ്റ്' വാക്കത്തോണും ഭക്ഷ്യമേളയും സംഘടിപ്പിക്കുന്നു. രാവിലെ 6.30ന് ചെറിയ കോട്ടമൈതാനത്തുള്ള സ്മൃതി മണ്ഡപത്തില്‍ നിന്നും ആരംഭിക്കുന്ന വാക്കത്തോണ്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എം എല്‍ എ ഫ്ലാഗ് ഓഫ് ചെയ്ത് ഉദ്ഘാടനം നിര്‍വ്വഹിക്കും. ഭക്ഷ്യമേളയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബിനുമോള്‍ നിര്‍വഹിക്കും.
കോട്ടമൈതാനത്ത് നിന്നും ആരംഭിച്ച് പാലക്കാട് ടൗണ്‍ ചുറ്റി കോട്ടമൈതാനത്ത് തന്നെ അവസാനിക്കുന്ന വാക്കത്തോണില്‍ പാലക്കാട് ഫോര്‍ട്ട് വാക്കേഴ്സ് ക്ലബ്, ഡി 7 ഹെല്‍ത്ത് ക്ലബ്, എന്‍ എസ് എസ്, എന്‍ സി സി കേഡേറ്റുകള്‍, ഫിസിക്കല്‍ എഡ്യൂക്കേഷന്‍ ട്രെയിനിങ് സെന്ററുകള്‍ എന്നിവര്‍ പങ്കാളികളാവും. അന്നേ ദിവസം രാവിലെ എട്ട് മണി മുതല്‍ രാത്രി എട്ട് മണി വരെ കോട്ടമൈതാനത്ത് വെച്ച് സംഘടിപ്പിക്കുന്ന ഭക്ഷ്യ മേളയില്‍ വിവിധ തരത്തിലുള്ള ചെറു ധാന്യങ്ങള്‍ കൊണ്ട് നിര്‍മ്മിച്ച പാരമ്പര്യ ഭക്ഷ്യ വിഭവങ്ങളുടെ പ്രദര്‍ശനവും വില്‍പ്പനയും ഉണ്ടായിരിക്കും.
മുനിസിപ്പല്‍ ഡെപ്യൂട്ടി ചെയര്‍മാന്‍ അഡ്വ. ഇ. കൃഷ്ണദാസ്, ജില്ലാ കളക്ടര്‍ ജി. പ്രിയങ്ക, പാലക്കാട് നഗരസഭ ഡെപ്യൂട്ടി ചെയര്‍മാന്‍ അഡ്വ. ഇ. കൃഷ്ണദാസ്, വാര്‍ഡ് കൗണ്‍സിലര്‍ സാജോ ജോണ്‍, ഭക്ഷ്യ സുരക്ഷ ജോയിന്റ് കമ്മീഷണര്‍ ജേക്കബ് തോമസ്, അസിസ്റ്റന്റ് കമ്മീഷ്ണര്‍ വി.ഷണ്‍മുഖന്‍, ഡെപ്യൂട്ടി കമ്മീഷണര്‍ എന്‍ അനില്‍കുമാര്‍, ഭക്ഷ്യ സുരക്ഷ ഓഫീസര്‍ ഒ.പി നന്ദകിഷോര്‍, ഇന്ത്യന്‍ ഹെര്‍ബല്‍ തെറാപ്പി & റിസര്‍ച്ച് സെന്ററില്‍ നിന്നുള്ള മാത്യൂസ് വൈദ്യര്‍, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മില്ലെറ്റ് റിസര്‍ച്ച് അവാര്‍ഡ് ജേതാവ് സോഫിയ ബഷീര്‍, ഭക്ഷ്യ സുരക്ഷ നോഡല്‍ ഓഫീസര്‍ എസ് ലിജ, കെ.എച്ച്. ആര്‍.എ. സംസ്ഥാന സെക്രട്ടറി സി. എം ഷിനാജ് റഹ്‌മാന്‍, കേരള ബാക്കേഴ്‌സ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് ഫാഹിം, കേരള കാറ്റേഴ്‌സ് അസോസിയേഷന്‍ അംഗം ഫിറോസ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും.
- Log in to post comments