പ്ലാനര്‍ അസോസിയേറ്റ് ഒഴിവ്
തദ്ദേശ സ്വയംഭരണ വകുപ്പിന്റെ കീഴില്‍ വയനാട് ജില്ലയില്‍ പ്ലാനര്‍ അസോസിയേറ്റ് തസ്തികയില്‍ ഒരു താത്കാലിക ഒഴിവുണ്ട്.
യോഗ്യത: ടൗണ്‍ ആന്‍ഡ് കണ്‍ട്രി പ്ലാനിംഗില്‍ ബിരുദാനന്തര ബിരുദവും തത്തുല്യ യോഗ്യതയും (നഗര ആസൂത്രണം, പ്രാദേശിക ആസൂത്രണം, നഗര ആസൂത്രണം, ഗതാഗതം, ഭവന നിര്‍മ്മാണം മുതലായവയില്‍ ബിരുദാനന്തര ബിരുദം (മാസ്റ്റര്‍ ഓഫ് പ്ലാനിംഗ്) തത്തുല്യ യോഗ്യതയില്‍ ഉള്‍പ്പെടുന്നു)
ശമ്പളം 35000 രൂപ. വയസ്സ് 2024 ജനുവരി ഒന്നിന് 18-41. (നിയമാനുസൃത വയസ്സിളവ് അനുവദനീയം).
നിശ്ചിത യോഗ്യതയുള്ള എസ് സി/എസ് ടി വിഭാഗത്തില്‍പ്പെടുന്ന ഉദ്യോഗാര്‍ത്ഥികള്‍ വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന അസ്സല്‍ സർട്ടിഫിക്കറ്റുകള്‍ സഹിതം മാര്‍ച്ച് 17 നകം ബന്ധപ്പെട്ട പ്രൊഫഷണല്‍ ആന്റ് എക്‌സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ നേരിട്ടെത്തി പേര് രജിസ്റ്റര്‍ ചെയ്യണം. നിലവില്‍ ജോലി ചെയ്തുകൊണ്ടിരിക്കുന്നവര്‍ ബന്ധപ്പെട്ട മേധാവിയില്‍ നിന്നുള്ള എന്‍ഒസി ഹാജരാക്കണമെന്ന് കോഴിക്കോട് ഡിവിഷണല്‍ എംപ്ലോയ്മന്റ് ഓഫിസര്‍ (പി&ഇ) അറിയിച്ചു. ഫോണ്‍: 0495-2376179.
- Log in to post comments