Skip to main content

ജില്ലാ കളക്ടറുടെ ഇന്റേണ്‍ഷിപ്പ് പ്രോഗ്രാം: മാര്‍ച്ച് 15 വരെ അപേക്ഷിക്കാം

പാലക്കാട് ജില്ലാ ഭരണകൂടത്തോടൊപ്പം ചേര്‍ന്ന് ജില്ലയിലെ വിവിധ വികസന, സാമൂഹ്യക്ഷേമ പദ്ധതികളില്‍ പ്രവര്‍ത്തിക്കാന്‍ അവസരമൊരുക്കുന്ന ജില്ലാ കളക്ടറുടെ ഇന്റേണ്‍ഷിപ്പ് പ്രോഗ്രാമിലേക്ക് മാര്‍ച്ച് 15 വരെ അപേക്ഷിക്കാം. സര്‍ക്കാര്‍ ഉദ്യോഗസ്ഥരുമായും വിവിധ വകുപ്പുകളുമായും നേരിട്ട് ബന്ധപ്പെട്ട് പ്രവര്‍ത്തിക്കാന്‍ അവസരമൊരുക്കുന്ന പ്രോഗ്രാമാണിത്. ആറു മാസമാണ് കാലാവധി.  ഏതെങ്കിലും വിഷയത്തിലുള്ള ബിരുദമാണ് യോഗ്യത.  മൈക്രോസോഫ്റ്റ് വേഡ്, എക്‌സല്‍, പവര്‍പോയിന്റ് എന്നിവയില്‍ പ്രാവീണ്യം വേണം. നല്ല ആശയ വിനിമയ, വിശകലന ശേഷി ഉണ്ടായിരിക്കണം. എ.ഐ ടൂളുകളുടെയും ഡാറ്റ അനലിറ്റിക്സിന്റെയും അറിവ്  അഭിഷണീയ യോഗ്യതയാണ്. പ്രായപരിധി: 20-32. എഴുത്തു പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് നിയമനം. വിജയകരമായി ഇന്റേണ്‍ഷിപ്പ് പൂര്‍ത്തിയാക്കിയാല്‍ ജില്ലാ കളക്ടറില്‍ നിന്ന് ഔദ്യോഗിക സര്‍ട്ടിഫിക്കറ്റ് ലഭിക്കും. താല്‍പര്യമുള്ളവര്‍ https://docs.google.com/forms/d/e/1FAIpQLSfnQnzxkTTYJkVThfKPewanImeuo9Bi-X6l0xgB5BpxUe-SVA/viewform?usp=header എന്ന ഗൂഗിള്‍ ഫോം വഴിയാണ് അപേക്ഷിക്കേണ്ടത്.

date