Skip to main content

ഭിന്നശേഷിക്കാര്‍ക്കായി കലാ-കായിക മേള സംഘടിപ്പിച്ചു

ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് ഭിന്നശേഷിക്കാര്‍ക്കായുള്ള കലാകായിക മേള 'വര്‍ണ്ണച്ചിറകുകള്‍' സംഘടിപ്പിച്ചു. മേളയുടെ ഉദ്ഘാടനം ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.ആര്‍ രവി നിര്‍വ്വഹിച്ചു. വൈസ് പ്രസിഡന്റ് ഫ്രാന്‍സീന ഷാജു അധ്യക്ഷത വഹിച്ചു. കലാ, കായിക, സാംസ്‌കാരിക പ്രവര്‍ത്തനങ്ങളിലൂടെ പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍ക്ക് സാമൂഹിക ഉള്‍ച്ചേരലുകള്‍ സാധ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് മേള സംഘടിപ്പിച്ചത്. നടത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീവിദ്യ രാജേഷ്, പാണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി രവീന്ദ്രന്‍, ഗായകരും ഭിന്നശേഷിക്കാരുമായ എന്‍. കിരണ്‍, പൂജ രമേശന്‍ തുടങ്ങിയവര്‍ വിശിഷ്ടാതിഥികളായി.

ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി.എസ് ബാബു, ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി.ആര്‍ സുരേഷ് ബാബു, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ നന്ദന്‍ കുന്നത്ത്, ടി.കെ അമല്‍റാം, കെ.കെ രമേഷ്, സുമിനി കൈലാസ്, ഐ.എസ് ഉമാദേവി, ഐശ്വര്യ ലിന്റോ, മിനി സാബു, രമ്യ രാജേഷ്, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി എം.പി സന്തോഷ് കുമാര്‍, വെള്ളാനിക്കര സാമൂഹ്യാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ സാജ് മാത്യു തുടങ്ങിയവര്‍ സംസാരിച്ചു. ചടങ്ങിന് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സിനി പ്രദീപ് സ്വാഗതവും ഐ.സി.ഡി.എസ് ഒല്ലൂക്കര ശിശു വികസന പദ്ധതി ഓഫീസര്‍ എം.കെ. ബിന്ദു നന്ദിയും പറഞ്ഞു.

date