Skip to main content

ബാലഭവനില്‍ താല്‍കാലിക നിയമനം

തൃശ്ശൂര്‍ ജവഹര്‍ ബാലഭവനില്‍ ഏപ്രില്‍, മെയ് മാസങ്ങളില്‍ സംഘടിപ്പിക്കുന്ന അവധിക്കാല ക്യാമ്പിലേക്ക്  ടീച്ചര്‍ (ചിത്രകല, സംഗീതം, ശില്‍പ്പകല, നാടന്‍പാട്ട്), അസിസ്റ്റന്റ് (ജൂഡോ, കമ്പ്യൂട്ടര്‍, നൃത്തം, ഗിറ്റാര്‍, കുങ്ങ്ഫു, ആയ, സ്വീപ്പര്‍) എന്നീ തസ്തികകളിലേക്ക് താല്‍ക്കാലിക നിയമനം നടത്തുന്നു. താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത തെളിയിക്കുന്ന അസ്സല്‍ രേഖകള്‍ സഹിതം മാര്‍ച്ച് 20 ന് രാവിലെ 10 ന് ബാലഭവന്‍ ഓഫീസില്‍ നടക്കുന്ന അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍: 0487 2332909.

date