Skip to main content

ജോബ്ഡ്രൈവ് 15ന്

മലപ്പുറം ജില്ലാ എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ച് എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ജോബ്ഡ്രൈവ്  മാർച്ച് 15ന് രാവിലെ 10.30ന് മലപ്പുറം എംപ്ലോയബിലിറ്റി സെന്ററിൽ  നടക്കും. 200ലധികം ഒഴിവുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ജോബ്ഡ്രൈവിൽ പങ്കെടുക്കാനാഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾ ബയോഡാറ്റ സഹിതം രാവിലെ 10.30ന് മലപ്പുറം എംപ്ലോയബിലിറ്റി സെന്ററിൽ ഹാജരാകാണമെന്ന് ജില്ലാ  എംപ്ലോയ്മെന്റ് ഓഫീസർ അറിയിച്ചു. മുൻകൂട്ടി രജിസ്റ്റർ ചെയ്യാൻ  സാധിക്കാത്ത ഉദ്യോഗാർത്ഥികൾക്ക് സ്‌പോട്ട് രജിസ്‌ട്രേഷൻ സൗകര്യം ഉണ്ടായിരിക്കും.ഫോൺ: 0483 2734737, 8078 428 570.

date