Skip to main content

ദേശീയ, അന്തര്‍ദേശീയ തൊഴിലിടങ്ങളിലേക്ക് കടന്നുചെല്ലാന്‍ വിദ്യാര്‍ത്ഥികളെ സജ്ജരാക്കുക സുപ്രധാന കടമ:  മന്ത്രി ഡോ. ആര്‍ ബിന്ദു

 

പേരാമ്പ്ര സികെജി ഗവ. കോളേജ് സുവര്‍ണജൂബിലി ആഘോഷത്തിന് തുടക്കമായി

ദേശീയ, അന്തര്‍ദേശീയ തൊഴിലിടങ്ങളിലേക്ക് കടന്നു ചെല്ലാന്‍ വിദ്യാര്‍ത്ഥികളെ സജ്ജരാക്കുക എന്നത് സുപ്രധാന കടമയാണെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര്‍ ബിന്ദു. പേരാമ്പ്ര സികെജി ഗവ. കോളേജ് സുവര്‍ണജൂബിലി ആഘോഷം 'സഫലം' ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. 

നൈപുണി വികസനം സുപ്രധാനമായ കാര്യമാണ്. ബിരുദ വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി ചരിത്രത്തിലാദ്യമായി ഉന്നതവിദ്യാഭ്യാസ മേഖലയില്‍ ഒരു കരിക്കുലം ഫ്രേം വര്‍ക്ക് തയ്യാറാക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.  

നാലുവര്‍ഷ ബിരുദ പ്രോഗ്രാം കോളേജുകളില്‍ ആവിഷ്‌കരിച്ചു കഴിഞ്ഞു. കേരളം അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്‌നമാണ് അഭ്യസ്ഥവിദ്യരുടെ തൊഴിലില്ലായ്മ എന്ന് കണ്ടുകൊണ്ടാണ് പ്രവര്‍ത്ത്യുന്മുഖ വിദ്യാഭ്യാസം കരിക്കുലത്തിന്റെ ഭാഗമായി സ്വീകരിച്ചിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു.

ടി പി രാമകൃഷ്ണന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍ പി ബാബു, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി കെ പ്രമോദ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ശശികുമാര്‍ പേരാമ്പ്ര, വിനോദ് തിരുവോത്ത്, കോളേജ് യൂണിയന്‍ ചെയര്‍മാന്‍ കെ പി അഭിനന്ദ്, ജനപ്രതിനിധികള്‍, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 

പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് ഡോ. കെ ലിയ സ്വാഗതവും പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ ഡോ. കെ പി പ്രിയദര്‍ശന്‍ നന്ദിയും പറഞ്ഞു.

date