പച്ച മലയാളം കോഴ്‌സിന്റെ രണ്ടാം ബാച്ചിലേക്കുള്ള രജിസ്‌ട്രേഷന്‍ തുടങ്ങി
സംസ്ഥാന സാക്ഷരത മിഷന്‍ നടത്തുന്ന പച്ച മലയാളം സര്‍ട്ടിഫിക്കറ്റ് അടിസ്ഥാന കോഴ്‌സിന്റെ രണ്ടാം ബാച്ചിലേക്കുള്ള രജിസ്‌ട്രേഷന്‍ ആരംഭിച്ചു. ഒന്നു മുതല്‍ പത്തു വരെയുള്ള ക്ലാസ്സുകളില്‍ നേടേണ്ട മലയാള ഭാഷാ പഠന ശേഷികള്‍ സ്വായത്തമാക്കാന്‍ പര്യാപ്തമായ രീതിയില്‍ തയ്യാറാക്കിയ കോഴ്‌സിന് അടിസ്ഥാന കോഴ്‌സ്, അഡ്വാന്‍സ് കോഴ്‌സ് എന്നിങ്ങനെ രണ്ട് ഘട്ടങ്ങളിലായാണ് പഠനാവസരമൊരുക്കിയിട്ടുള്ളത്. 17 വയസ് പൂര്‍ത്തിയായ, മലയാളം അറിയാത്തവര്‍ക്ക് കൂടി മാതൃഭാഷ പഠിക്കാന്‍ വേണ്ടിയാണ് ആറു മാസം കാലാവധിയുള്ള അടിസ്ഥാന കോഴ്‌സ്
നടത്തുന്നത്. പച്ച മലയാളം കോഴ്സിന്റെ പ്രചാരണ ക്യാമ്പയിന്‍ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി യോഗത്തില്‍ ചെയര്‍മാന്‍ നിഷ പുത്തന്‍ പുരയില്‍ നിര്‍വഹിച്ചു.
ജില്ലാ പഞ്ചായത്ത് അംഗങ്ങളായ മുക്കം മുഹമ്മദ്, നാസര്‍ എസ്റ്റേറ്റ് മുക്ക്, കൂടത്താങ്കണ്ടി സുരേഷ്, എന്‍ എം വിമല, സാക്ഷരത മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ പി വി ശാസ്ത പ്രസാദ്, ജില്ലാ പഞ്ചായത്ത് ജൂനിയര്‍ സുപ്രണ്ട് ബിന്ദു പി ആര്‍, പ്ലാന്‍ ക്ലര്‍ക്ക് സുരേഷ് കുമാര്‍ പി കെ എന്നിവർ പങ്കെടുത്തു. ഫോണ്‍: 0495-2370053.
- Log in to post comments