Post Category
നെയ്യാറ്റിൻകര നിയോജക മണ്ഡലത്തിൽ പട്ടയ അസംബ്ലി ഇന്ന്
നെയ്യാറ്റിൻകര നിയോജക മണ്ഡലത്തിലെ പട്ടയ വിഷയങ്ങൾ ചർച്ച ചെയ്യാൻ പട്ടയ അസംബ്ലി ഇന്ന് (മാർച്ച് 14 ) കൂടുന്നു. രാവിലെ 10.30ന് നെയ്യാറ്റിൻകര സ്വദേശാഭിമാനി ടൗൺ ഹാളിൽ നടക്കുന്ന പട്ടയ അസംബ്ലിയിൽ കെ.ആൻസലൻ എം.എൽ.എ അധ്യക്ഷത വഹിക്കും.
പട്ടയ അസംബ്ലിയിൽ നെയ്യാറ്റിൻകര നിയോജക മണ്ഡലത്തിൽ ഉൾപ്പെടുന്ന എല്ലാ ജനപ്രതിനിധികളും പങ്കെടുക്കണമെന്ന് നെയ്യാറ്റിൻകര തഹസിൽദാർ അറിയിച്ചു.
date
- Log in to post comments