Post Category
സമഗ്ര ഗുണമേന്മ വിദ്യാഭ്യാസ പദ്ധതി പ്രഖ്യാപനം മാർച്ച് 16 ന്
സമഗ്ര ഗുണമേന്മ വിദ്യാഭ്യാസ പദ്ധതിയുടെ കോഴിക്കോട് ജില്ലാതല ഉദ്ഘാടനവും പദ്ധതി വിശദീകരണവും മാർച്ച് 16 ന് ബിഇഎം ഗേൾസ് ഹൈസ്കൂളിൽ നടക്കും. പൊതുമരാമത്ത്, വിനോസഞ്ചാര വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് പദ്ധതി പ്രഖ്യാപനം നടത്തും. അഹമ്മദ് ദേവർകോവിൽ എംഎൽഎ അധ്യക്ഷത വഹിക്കും.
പൊതുവിദ്യാലയങ്ങളിൽ പഠിക്കുന്ന മുഴുവൻ കുട്ടികൾക്കും ഗുണമേന്മയുള്ള വിദ്യാഭ്യാസം ഉറപ്പുവരുത്തുകയെന്ന ലക്ഷ്യത്തോടെയാണ് സമഗ്ര ഗുണമേന്മ വിദ്യാഭ്യാസ പദ്ധതിക്ക് പൊതുവിദ്യാഭ്യാസവകുപ്പ് രൂപം കൊടുത്തിരിക്കുന്നത്.പദ്ധതിയുടെ വിശദമായ നയരേഖ ഫെബ്രുവരി 18 ന് ഔദ്യോഗികമായി സംസ്ഥാന തലത്തിൽ പ്രഖ്യാപിച്ചിരുന്നു.
date
- Log in to post comments