Post Category
ജില്ലാതല ഉപഭോക്തൃ അവകാശ ദിനാചരണം ഇന്ന്(15)
ലോക ഉപഭോക്തൃ അവകാശ ദിനാഘോഷത്തോടനുബന്ധിച്ചുള്ള ആലപ്പുഴ ജില്ലാതല ഉപഭോക്തൃ അവകാശ ദിനാചരണം മാര്‍ച്ച് 15 ന് ശനിയാഴ്ച്ച രാവിലെ 9.30 ന് ജില്ലാ പഞ്ചായത്ത് ഹാളില്‍ അമ്പലപ്പുഴ എം.എല്‍.എ. എച്ച്. സലാം ഉദ്ഘാടനം ചെയ്യും. 'സുസ്ഥിര ജീവിത ശൈലിയിലേക്കുള്ള ശരിയായ മാറ്റം' എന്നതാണ് ഈ വര്‍ഷത്തെ ഉപഭോക്തൃദിന സന്ദേശം. സ്‌കൂള്‍, കോളേജ് കണ്‍സ്യൂമര്‍ ക്ലബുകള്‍, ഉപഭോക്തൃ സന്നദ്ധ സംഘടനകള്‍, റസിഡന്റസ് അസോസിയേഷന്‍ പ്രതിനിധികള്‍ തുടങ്ങി വിവിധ മേഖലയിലുള്ളവര്‍ പങ്കെടുക്കും.
(പിആർ/എഎൽപി/799)
date
- Log in to post comments