*വിദ്യാവനം- സ്നേഹഫലം മധുരഫലം പദ്ധതി ഉദ്ഘാടനവും സർപ്പ ആപ്പ് കിറ്റ് വിതരണവും നടത്തി*
മാനന്തവാടി ലിറ്റിൽ ഫ്ലവർ യു.പി സ്കൂളിൽ വിദ്യാവനം പദ്ധതി, സ്നേഹഫലം മധുരഫലം പദ്ധതി, സർപ്പ ആപ്പ് കിറ്റ് വിതരണം, സ്കൂൾ മികവുത്സവം എന്നിവയുടെ ഉദ്ഘാടനം മാനന്തവാടി നഗരസഭാ ചെയർപേഴ്സൺ സി.കെ രത്നവല്ലി നിർവ്വഹിച്ചു. വയനാട് സോഷ്യല്‍ ഫോറസ്ട്രി ഡിവിഷൻ മാനന്തവാടി സോഷ്യല്‍ ഫോറസ്ട്രി റെയ്ഞ്ചിനുകീഴിലാണ് പദ്ധതികൾ ആവിഷ്കരിച്ചത്. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി അദ്ധ്യക്ഷത വഹിച്ചു. കോഴിക്കോട് സോഷ്യൽ ഫോറസ്ട്രി (നോർത്തേൺ റീജിയൺ) ഫോറസ്റ്റ് കൺസർവേറ്റർ ഐ.എഫ്.എസ് ആർ.കീർത്തി സ്വാഗതം പറഞ്ഞു. നോർത്ത് വയനാട് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ ഐ.എഫ്.എസ് കെ.ജെ മാർട്ടിൻ ലോവൽ, വയനാട് വൈൽഡ് ലൈഫ് ഡിവിഷൻ എ.സി.എഫ് എ. ഷജ്ന കരീം, വാർഡ് കൌൺസിലർ അരുൺകുമാർ, മാനന്തവാടി ലിറ്റിൽ ഫ്ലവർ യു.പി സ്കൂൾ മാനേജർ സിസ്റ്റർ എ.സി ലിസ ജേക്കബ് , ഹെഡ്മിസ്ട്രസ് സിസ്റ്റർ എ.സി ഷീന യോഹന്നാൻ , മാനന്തവാടി ബ്ലോക്ക് പങ്കാളിത്ത ഹരിതസമിതി ചെയർമാൻ ടി.സി ജോസഫ്, പി.ടി.എ പ്രസിഡന്റ് എൻ.കെ ഷാജി, വയനാട് സോഷ്യല്‍ ഫോറസ്ട്രി അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്റർ എം ടി ഹരിലാല്‍ എന്നിവർ പ്രസംഗിച്ചു. മാനന്തവാടി സോഷ്യല്‍ ഫോറസ്ട്രി റെയിഞ്ച് ഫോറസ്റ്റ് ഓഫീസര്‍ പി സുനിൽ, ബേഗൂർ റെയിഞ്ച് ഫോറസ്റ്റ് ഓഫീസര്‍ എസ് രഞ്ജിത്കുമാർ, അദ്ധ്യാപകർ, വിദ്യാർത്ഥികൾ, വനംവകുപ്പ് ഉദ്യോഗസ്ഥർ, ഹരിതസമിതി അംഗങ്ങൾ, ഫേൺസ് സംഘടനാ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
- Log in to post comments