കര്‍ഷക ഉല്‍പാദന സംഘങ്ങള്‍ക്ക് ധനസഹായം
കേരള സ്മാള്‍ ഫാര്‍മേഴ്‌സ് അഗ്രി ബിസിനസ് കണ്‍സോര്‍ഷ്യം, 'ആത്മ' എന്നിവ മുഖേന സംസ്ഥാന ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍ സഹായത്തോടെ ഹോര്‍ട്ടികള്‍ച്ചര്‍ മേഖലയില്‍ നവീന പ്രോജക്ടുകള്‍ ഏറ്റെടുത്ത് നടപ്പാക്കുന്നതിന് കാര്‍ഷിക വികസന-കര്‍ഷകക്ഷേമ വകുപ്പ് ധനസഹായം നല്‍കും. ഫാം പ്ലാന്‍ പദ്ധതിയുടെ ഭാഗമായി ബ്ലോക്കുകളില്‍ രൂപീകരിച്ച കര്‍ഷക ഉല്‍പ്പാദക സംഘങ്ങള്‍ (രജിസ്റ്റര്‍ ചെയ്ത് ഒരു വര്‍ഷം തികഞ്ഞവ) ജില്ലകളില്‍ വിവിധ ഏജന്‍സികളുടെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്നതും മുന്‍കാലങ്ങളില്‍ ധനസഹായം ലഭിക്കാത്തതുമായ കര്‍ഷക ഉല്‍പാദക കമ്പനികള്‍ (രജിസ്റ്റര്‍ ചെയ്ത് മൂന്ന് വര്‍ഷം തികഞ്ഞവ) എന്നിവക്ക് അപേക്ഷിക്കാം. പഴങ്ങള്‍, പച്ചക്കറികള്‍, പൂക്കള്‍, സുഗന്ധവ്യഞ്ജനങ്ങള്‍, ഔഷധസസ്യങ്ങള്‍, കശുമാവ് ഉള്‍പ്പടെയുള്ള പ്ലാന്റേഷന്‍ വിളകള്‍, കിഴങ്ങുവര്‍ഗങ്ങള്‍, കൂണ്‍ തുടങ്ങിയ മേഖലകളില്‍ വിളവെടുപ്പാനന്തര സേവനങ്ങള്‍ക്കും മൂല്യവര്‍ധിത ഉല്‍പന്ന നിര്‍മാണത്തിനും ആവശ്യമായ സ്റ്റോറേജ് സംവിധാനങ്ങള്‍, പാക്ക് ഹൗസുകള്‍, സംസ്‌കരണ യൂണിറ്റുകള്‍ക്കാവശ്യമായ യന്ത്രസാമഗ്രികള്‍, മറ്റ് ഭൗതികസൗകര്യങ്ങള്‍ എന്നിവക്ക് പ്രോജക്ട് അധിഷ്ഠിത സഹായമായാണ് ആനുകൂല്യം നല്‍കുക. നിബന്ധനയോടെ പ്രോജക്ട് ചെലവിന്റെ 80 ശതമാനം സഹായമായി അനുവദിക്കും. അപേക്ഷ 31നകം നല്‍കണം. ഫോണ്‍: 0474-2792080.
- Log in to post comments