Skip to main content

ഖാദി വ്യവസായ ബോര്‍ഡ്: കുടിശ്ശിക തീര്‍പ്പാക്കാന്‍ 31 വരെ അവസരം

കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡില്‍ നിന്നും സി.ബി.സി, പാറ്റേണ്‍ പദ്ധതികള്‍ പ്രകാരം വായ്പയെടുത്ത് ദീര്‍ഘകാലമായി കുടിശ്ശിക വരുത്തിയിട്ടുള്ള വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും കുടിശ്ശിക തീര്‍പ്പാക്കാനുള്ള അവസരം മാര്‍ച്ച് 31 വരെ നീട്ടിയതായി ഖാദി ഗ്രാമ വ്യവസായ ഓഫീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0491 2534392. ഇ.മെയില്‍: popkd@kkvib.org.

date