Post Category
സ്‌നേഹിത ജെന്‍ഡര്‍ ഹെല്‍പ്പ് ഡെസ്‌ക് : 3333 കത്തുകളുടെ പ്രകാശനം ഇന്ന്
കുടുംബശ്രീ ജെന്‍ഡര്‍ ഹെല്‍പ് 'ഡെസ്‌ക് സ്‌നേഹിത' പത്ത് വര്‍ഷം പൂര്‍ത്തിയാക്കുന്നതിന്റെ ഭാഗമായി 3333 കത്തുകളുടെ സമാഹാരം പ്രകാശനം ചെയ്യുന്നു. സ്ത്രീ സുരക്ഷയും ശാക്തീകരണവും എന്ന വിഷയത്തില്‍ ജില്ലയിലെ കുടുംബശ്രീ അംഗങ്ങളില്‍ നിന്നും വിവിധ മേഖലകളില്‍ നിന്നുമാണ് കത്തുകള്‍ ശേഖരിച്ചത്. പ്രകാശനത്തിന്റെ ഉദ്ഘാടനം ഇന്ന് (മാര്‍ച്ച് 22) വൈകിട്ട് നാല് മണിക്ക് പാലക്കാട് കോട്ടമൈതാനിയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബിനുമോള്‍ നിര്‍വഹിക്കും. സമൂഹത്തില്‍ അതിക്രമങ്ങളും, ചൂഷണങ്ങളും നേരിടുന്ന സ്ത്രീകള്‍ക്കും, കുട്ടികള്‍ക്കും സുരക്ഷ ഉറപ്പാക്കിക്കൊണ്ട് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹെല്‍പ്പ് ഡെസ്‌ക്കാണ് സ്‌നേഹിത.
date
- Log in to post comments