Post Category
മംഗല്യസമുന്നതി, ഭവനസമുന്നതി പദ്ധതികളുടെ ധനസഹായ വിതരണോദ്ഘാടനം 26 ന്
കേരള സംസ്ഥാന മുന്നാക്ക സമൂദായ ക്ഷേമ വികസന കോർപ്പറേഷന്റെ മംഗല്യസമുന്നതി, ഭവനസമുന്നതി പദ്ധതികളുടെ ധനസഹായവിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മാർച്ച് 26 രാവിലെ 11 ന് ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാർ നിർവഹിക്കും. മന്നം മെമ്മോറിയൽ നാഷണൽ ക്ലബ് ആഡിറ്റോറിത്തിൽ നടക്കുന്ന പരിപാടിയിൽ ആന്റണി രാജു എംഎൽഎ അദ്ധ്യക്ഷനാകും. പൊതുഭരണ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി കെ ആർ ജ്യോതിലാൽ, കേരള സംസ്ഥാന മുന്നാക്ക സമൂദായ ക്ഷേമ കോർപ്പറേഷൻ ഡയറക്ടർമാരായ ഭവദാസൻ നമ്പൂതിരി പി വി, ഫാ. ജിജി തോമസ്, അഡ്വ. ടി കെ പ്രസാദ്, ബി ജയകുമാർ, അഡ്വ. കൊല്ലങ്കോട് രവീന്ദ്രൻ നായർ, കെ സി സോമൻ നമ്പ്യാർ, മുഹമ്മദ് റിയാസ്, ലക്ഷ്മി രഘുനാഥൻ, മാനേജിംഗ് ഡയറക്ടർ ദേവി എൽ ആർ, ചെയർമാൻ കെ ജി പ്രേംജിത്ത്, കൗൺസിലർ ഹരികുമാർ സി തുടങ്ങിയവർ സംബന്ധിക്കും.
പി.എൻ.എക്സ് 1292/2025
date
- Log in to post comments