Post Category
കൊടുവള്ളി സിറാജ് ബൈപ്പാസ് റോഡ് ഉദ്ഘാടനം ചെയ്തു
കൊടുവള്ളി നഗരസഭ 2024-25 വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി പുനരുദ്ധാരണ പ്രവൃത്തി പൂര്‍ത്തീകരിച്ച സിറാജ് ബൈപ്പാസ് റോഡ് നഗരസഭ ചെയര്‍പേഴ്‌സണ്‍ വെള്ളറ അബ്ദു ഉദ്ഘാടനം ചെയ്തു. ഡിവിഷന്‍ കൗണ്‍സിലര്‍ പി കെ സുബൈര്‍ അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി ചെയര്‍പേഴ്‌സണ്‍ വി സി നൂര്‍ജഹാന്‍, സ്ഥിരം സമിതി അധ്യക്ഷരായ ആയിഷ ഷഹനിദ, റംല ഇസ്മായില്‍, കെ ശിവദാസന്‍, ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ വി കെ അബ്ദുഹാജി, കൗണ്‍സിലര്‍മാരായ എന്‍ കെ അനില്‍കുമാര്‍, ടി മൊയ്തീന്‍കോയ, പി വി ബഷീര്‍, ഷെരീഫ കണ്ണാടിപ്പൊയില്‍, കെ സുരേന്ദ്രന്‍, ഇ ബാലന്‍, കെ സി സോജിത്ത്, പി കെ ഷഫീഖ്, എം നസീഫ്, അലി മാനിപുരം, സി പി ഫൈസല്‍, ഷാനവാസ്, സക്കീര്‍ ഹുസ്സയിന്‍, ഒപി അബ്ദുള്‍ മജീദ് തുടങ്ങിയവര്‍ സംസാരിച്ചു.
date
- Log in to post comments