വിജ്ഞാനകേരളം പദ്ധതി; ആർപിമാരുടെ പരിശീലനം സംഘടിപ്പിച്ചു
സംസ്ഥാന സർക്കാരിന്റെ ജനകീയ തൊഴിൽദായക പരിപാടിയായ വിജ്ഞാനകേരളം പദ്ധതിയുടെ പ്രവർത്തനങ്ങൾ ഊർജിതമാക്കുന്നതിന്റെ ഭാഗമായി കൊയിലാണ്ടി നഗരസഭാതല പരിശീലനം സംഘടിപ്പിച്ചു. നഗരസഭ ചെയർപേഴ്സൺ സുധാ കിഴക്കേപ്പാട്ട് ഉദ്ഘാടനം ചെയ്തു. നഗരസഭാതലത്തിൽ ഫെസിലിറ്റേഷൻ സെന്ററുകളുടെ പ്രവർത്തനം ഏകോപിക്കും. ഡിഡബ്യൂഎംഎസ്സ് പോർട്ടൽ വഴി തൊഴിലന്വേഷകർക്ക് രജിസ്റ്റർ ചെയ്യുന്നതിനുള്ള അവസരവും ജോബ് സ്റ്റേഷൻ വഴി ഉണ്ടാകും.
കേരള നോളജ് ഇക്കോണമി മിഷന്റെ നേതൃത്വത്തിലുള്ള പദ്ധതിക്ക് കിലയുടെയും കുടുംബശ്രീയുടെയും പങ്കാളിത്തമുണ്ട്.
നഗരസഭ സർഗ പാഠശാലയിൽ നടന്ന ചടങ്ങിൽ ക്ഷേമകാര്യ സ്ഥിരം സമിതി ചെയർമാൻ കെ ഷിജു മാസ്റ്റർ അധ്യക്ഷത വഹിച്ചു. ജില്ലാ കോഡിനേറ്റർ പ്രമോദ് കുമാർ പദ്ധതി വിശദീകരണം നടത്തി. വികസനകാര്യ ക്ഷേമസമിതി ചെയർപേഴ്സൺ കെ എ ഇന്ദിര, പൊതുമരാമത്ത് സ്റ്റാൻ്റിങ്ങ് കമ്മറ്റി ചെയർമാൻ ഇ കെ അജിത്, കൗൺസിലർ വി രമേശൻ, കെ സി ദിലീപ് , പി കെ. രഘുനാഥ് , ശശി കോട്ടിൽ തുടങ്ങിയവർ സംസാരിച്ചു. തുടർന്ന്, ആർ പി മാരായ അരവിന്ദാക്ഷൻ, രൂപ, ധന്യ, ആതിര, ശാലിനി എന്നിവർ ക്ലാസ് എടുത്തു.
- Log in to post comments