Skip to main content

അറിയിപ്പുകൾ

 

 

*അപേക്ഷ ക്ഷണിച്ചു*

 

ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ ഒഴിവുള്ള താഴെ പറയുന്ന വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.അപേക്ഷകര്‍ അഞ്ച് രൂപയുടെ കോര്‍ട്ട് ഫീ സ്റ്റാമ്പ് പതിപ്പിച്ച അപേക്ഷ വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം,തിരിച്ചറിയല്‍ എന്നിവ തെളിയിക്കുന്ന അസല്‍ രേഖകളും അവയുടെ ഓരോ പകര്‍പ്പും സഹിതം സ്ഥാപന മേധാവി മുമ്പാകെ ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ ഓഫീസ് പ്രവൃത്തി സമയത്ത് നേരിട്ട് അറിയാം.

ഫോണ്‍: 0484-2365922

 

സാനിറ്റേഷന്‍ വര്‍ക്കര്‍ 

 

യോഗ്യത:ഏഴാം ക്ലാസും, എഴുതുവാനും വായിക്കുവാനുമുള്ള കഴിവും.   

അഭിമുഖത്തിന്റെ സമയം: മാര്‍ച്ച് 28-ന് വൈകിട്ട് മൂന്നിന്  

 

ഫിസിയോ തെറാപ്പിസ്റ്റ്  

 

യോഗ്യത: അംഗീകൃത സ്ഥാപനത്തില്‍ നിന്നും ലഭിച്ച ഡി എം എല്‍ ടി / തത്തുല്യ സര്‍ട്ടിഫിക്കറ്റ്. അഭിമുഖത്തിന്റെ സമയം: മാര്‍ച്ച് 29-ന് വൈകിട്ട് മൂന്നിന് 

 

റിസപ്ഷനിസ്റ്റ് കം ഓഫീസ് അറ്റന്‍ഡൻ്റ്

 

യോഗ്യത: എസ് എസ് എല്‍ സി, കമ്പ്യൂട്ടര്‍ സര്‍ട്ടിഫിക്കറ്റ്, ടു വീലര്‍ ലൈസന്‍സ്  

അഭിമുഖത്തിന്റെ സമയം: മാര്‍ച്ച് 28-ന് വൈകിട്ട് നാലിന് 

 

പഞ്ചകര്‍മ്മതെറാപ്പിസ്റ്റ് (ഫീമെയില്‍) 

 

യോഗ്യത: ഡി എ എം ഇ അംഗീകരിച്ച ആയുര്‍വേദ തെറാപ്പിസ്റ്റ് കോഴ്സ് സര്‍ട്ടിഫിക്കറ്റ്.   

അഭിമുഖത്തിന്റെ സമയം: മാര്‍ച്ച് 29-ന് വൈകിട്ട് നാലിന്

 

 

*ഗ്യാസ് പ്ലാന്റ് ഓപ്പറേറ്റര്‍ നിയമനം*

 

തൃപ്പൂണിത്തുറ സര്‍ക്കാര്‍ ആയൂര്‍വ്വേദ ആശുപത്രിയിലുള്ള ആശുപത്രി വികസന സൊസൈറ്റിയുടെ കീഴില്‍ ഒഴിവുള്ള ബയോ ഗ്യാസ് പ്ലാന്റ് ഓപ്പറേറ്റര്‍ തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ താത്കലിക നിയമനം നടത്തുന്നു. 

 

യോഗ്യത: ഏഴാം ക്ലാസ് പാസായിരിക്കേണം,പ്രായം അമ്പത് വയസില്‍ താഴെ ആയിരിക്കണം. പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ്, പ്രവൃത്തി പരിചയം അഭികാമ്യം, 2024 ജനുവരി ഒന്നിന് 50 വയസ് പൂര്‍ത്തിയായവര്‍ അപേക്ഷിക്കേണ്ടതില്ല. താത്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഏപ്രില്‍ 10-ന് ഉച്ചക്ക് രണ്ടിന് തൃപ്പൂണിത്തുറ സര്‍ക്കാര്‍ ആയൂര്‍വേദ കോളേജ് ആശുപത്രി കാര്യാലയത്തില്‍ നേരിട്ട് ഹാജരാകണം.  

ഫോണ്‍:0484 2777489, 04842776043

date