കൊച്ചി നഗരസഭ 68,69,73 ഡിവിഷനുകൾ മാലിന്യമുക്തമായി
കൊച്ചി നഗരസഭ 68,69,73 ഡിവിഷനുകൾ മാലിന്യമുക്തമായി
ആരോഗ്യപൂർണമായ പരിസ്ഥിതിയിൽ ജീവിക്കുക എന്നത് പൗരൻ്റെ ഭരണഘടനാപരമായ അവകാശമാണെന്ന്
സെൻട്രൽ അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യുണൽ ജുഡീഷ്യൽ മെമ്പർ ജസ്റ്റിസ് സുനിൽ തോമസ് പറഞ്ഞു.
മാലിന്യമുക്തം നവകേരളം കാമ്പയിനിൻ്റെ ഭാഗമായി കൊച്ചി നഗരസഭ ഹെൽത്ത് സർക്കിൾ 20 സെമിത്തേരി മുക്കിൻ്റെ പരിധിയിൽ വരുന്ന 68,69,73 ഡിവിഷനുകളുടെ മാലിന്യ മുക്ത പ്രഖ്യാപനവും ശുചിത്വ പദയാത്രയും ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കൊച്ചി നഗരസഭ ഡിവിഷൻ 68 കൗൺസിലർ മിനി ദിലീപ് അധ്യക്ഷത വഹിച്ച ചടങ്ങിൽ സീനിയർ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ നീത എം എൻ മാലിന്യമുക്ത പ്രതിജ്ഞ ചൊല്ലി. മൂന്ന് ഡിവിഷനുകളുടെയും സംഗമസ്ഥാനമായ രാധ ഓയിൽ മിൽ റോഡിൽ നിന്നും ആരംഭിച്ച ശുചിത്വ പദയാത്ര അയ്യപ്പൻ കാവ് SNDP ഗ്രൗണ്ടിൽ അവസാനിച്ചു. ഡിവിഷൻ മാലിന്യ മുക്ത പ്രഖ്യാപനവും അതോടൊപ്പം ഡിവിഷൻ പരിധിയിൽ വരുന്ന സമ്പൂർണ്ണ ഹരിത വിദ്യാലയ പ്രഖ്യാപനം , ഹരിത ഓഫീസ് പ്രഖ്യാപനം എന്നിവയും ബന്ധപ്പെട്ട ഡിവിഷൻ കൗൺസിലർമാരായ മിനി ദിലീപ് (ഡിവിഷൻ 68), കാജൽ സലിം (ഡിവിഷൻ 69 ), മിനി വിവേര (ഡിവിഷൻ 73) എന്നിവർ യഥാക്രമം നിർവഹിച്ചു. ഹരിതകേരളം മിഷൻ റിസോഴ്സ് പേഴ്സൺ നിസ്സ എ ചടങ്ങിൽ സ്വാഗതവും പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ നിഷാന്ത് എം നന്ദിയൂം രേഖപ്പെടുത്തി.
പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ അജീഷ് പി ജോൺ, ശുചിത്വ മിഷൻ റിസോഴ്സ് പേഴ്സൺ അന്ന വലൻന്റിന , റസിഡന്റ്സ് അസ്സോസ്സിയേഷൻ പ്രസിഡൻ്റ് ക്ലീറ്റസ് ഫ്രാൻസിസ്, സംഘടനാ ഭാരവാഹി പി.ഗോപി , തൊഴിലാളി സംഘടനാ ഭാരവാഹി ഷിബു എന്നിവർ സംസാരിച്ചു. വിവിധ സംഘടനാനേതാക്കൾ, റസിഡന്റ്സ് അസ്സോസ്സിയേഷൻ ഭാരവാഹികൾ, വ്യാപാരി വ്യവസായി അസ്സോസ്സിയേഷൻ ഭാരവാഹികൾ, ആശ വർക്കർമാർ, കുടുംബശ്രീ ഭാരവാഹികൾ, ഓട്ടോറിക്ഷാ തൊഴിലാളികൾ, ചുമട്ടുതൊഴിലാളികൾ, ഹരിതകർമ സേനാംഗങ്ങൾ, കണ്ടിജൻ്റ് വിഭാഗം തൊഴിലാളികൾ എന്നിവരുടെ പങ്കാളിത്തമുണ്ടായിരുന്നു.
- Log in to post comments