മറൈൻ ഡ്രൈവ് ഹരിത വിനോദ സഞ്ചാര കേന്ദ്രമാകും
മാലിന്യ മുക്തം നവകേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി എറണാകുളം മറൈന്‍ഡ്രൈവ് ഹരിത ടൂറിസം കേന്ദ്രമാക്കി മാറ്റുന്നതിന്റെ മുന്നോടിയായി ക്ലീന്‍ ഡ്രൈവ് നടത്തി.
കൊച്ചി മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ ആഭിമുഖ്യത്തില്‍ നടന്ന ക്ലീന്‍ ഡ്രൈവ് കൊച്ചി മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ ഹെല്‍ത്ത് ഓഫീസര്‍ ഡോക്ടര്‍ ആര്‍ എസ് ഗോപകുമാര്‍ ഉദ്ഘാടനം ചെയ്തു. നഗരസഭ ശുചീകരണ തൊഴിലാളികള്‍, ജിസിഡിഎ കുടുംബശ്രീ ശുചീകരണ തൊഴിലാളികള്‍ , എറണാകുളം മാര്‍ക്കറ്റിലെ സിഐടി യൂ അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കാളികളായി. സീനിയര്‍ പബ്ലിക് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ബി അരുണ്‍, ജിസിഡിഎ അസിസ്റ്റന്റ് എന്‍ജിനീയര്‍ ഇ കെ ഷൈനി , ഓവര്‍സിയര്‍ എം എ അലീന ,പബ്ലിക് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ പി ജയകൃഷ്ണന്‍ , എസ് ആര്‍ ഷെറിന്‍ ഹരിത കേരള മിഷന്‍ റിസോഴ്‌സ് പേഴ്‌സണ്‍ നിസ നിഷാദ്, ശുചിത്വമിഷന്‍ റിസോഴ്‌സ് പേഴ്‌സണ്‍ അന്നവലന്‍ റ്റീന എന്നിവര്‍ സംസാരിച്ചു.
- Log in to post comments