Skip to main content
കാക്കൂർ ഗ്രാമപഞ്ചായത്ത് സമ്പൂർണ മാലിന്യമുക്ത ഗ്രാമപഞ്ചായത്തായി ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ പി സുനിൽ കുമാർ പ്രഖ്യാപിക്കുന്നു

മാലിന്യമുക്ത നവകേരളം; കാക്കൂര്‍ ഗ്രാമപഞ്ചായത്ത് ശുചിത്വ പ്രഖ്യാപനം നടത്തി 

മാലിന്യമുക്ത നവകേരളം പദ്ധതിയുടെ ഭാഗമായി കാക്കൂര്‍ ഗ്രാമപഞ്ചായത്ത് സമ്പൂര്‍ണ മാലിന്യമുക്ത ഗ്രാമപഞ്ചായത്തായി പ്രഖ്യാപിച്ചു. ചേളന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ പി സുനില്‍ കുമാര്‍ പ്രഖ്യാപനം നിര്‍വഹിച്ചു. 

പഞ്ചായത്ത് പ്രസിഡന്റ് സി എം ഷാജി അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ റസിയ തോട്ടായി, ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സര്‍ജാസ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് നിഷ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ശൈലേഷ് വി, വികസനകാര്യ സമിതി ചെയര്‍മാന്‍ ഗഫൂര്‍ പി പി, പഞ്ചായത്ത് സെക്രട്ടറി ഹരിഹരന്‍, സി ഡി എസ് ചെയര്‍പേഴ്‌സണ്‍ ബീന, എഫ് എച്ച് സി ജെഎച്ച്‌ഐ ഇന്‍ ചാര്‍ജ് ജിജിത്, വിവിധ രാഷ്ട്രീയ പാര്‍ട്ടി സംഘടന തൊഴിലാളി പ്രതിനിധികള്‍ തുടങ്ങിയവര്‍ സംസാരിച്ചു.

date