Post Category
കൊയിലാണ്ടി പോലീസ് സ്റ്റേഷന് പുതിയ കെട്ടിടം: മൂന്ന് കോടി രൂപയുടെ ഭരണാനുമതിയായി
സ്ഥലപരിമിതിയാല്‍ വീര്‍പ്പുമുട്ടുന്ന കൊയിലാണ്ടി പോലീസ് സ്റ്റേഷന് പുതിയ കെട്ടിടം നിര്‍മ്മിക്കാന്‍ മൂന്ന് കോടി രൂപയുടെ ഭരണാനുമതി ഉത്തരവായി. ചേമഞ്ചേരി, ചെങ്ങോട്ടുകാവ്, മൂടാടി, അരിക്കുളം, കീഴരിയൂര്‍ പഞ്ചായത്തുകളും കൊയിലാണ്ടി നഗരസഭയുമുള്‍പ്പെടെ വലിയ പരിധിയുള്ള കൊയിലാണ്ടി പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കാനും മറ്റുമെത്തുന്ന പൊതുജനങ്ങള്‍ക്കും പോലീസുകാർക്കും സ്ഥല പരിമിധി ഏറെ പ്രയാസം സൃഷ്ടിക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് കൊയിലാണ്ടി പോലീസ് സ്റ്റേഷന് 2022-23 വര്‍ഷത്തെ സംസ്ഥാന ബജറ്റിൽ മൂന്ന് കോടി രൂപ അനുവദിച്ചത്. കേരളാ പോലീസ് ഹൗസിങ്ങ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്കാണ് നിര്‍മ്മാണ ചുമതല. രണ്ട് മാസത്തിനകം പദ്ധതിയുടെ ടെൻഡർ നടപടികൾ പൂർത്തീകരിച്ച് പണിയാരംഭിക്കാനാവും എന്നാണ് പ്രതീക്ഷ.
date
- Log in to post comments