കൊച്ചി കോർപ്പറേഷൻ 34,35 ഡിവിഷനുകൾ മാലിന്യമുക്തമായി പ്രഖ്യാപിച്ചു
കൊച്ചി നഗരസഭ 34, 35 ഡിവിഷനുകൾ മാലിന്യമുക്ത ഡിവിഷനുകളായി പ്രഖ്യാപിച്ചു. മേയർ അഡ്വക്കേറ്റ് അനിൽകുമാർ പ്രഖ്യാപനം നടത്തി.
ജനകീയ പങ്കാളിത്തത്തോടുകൂടി മാത്രമേ മാലിന്യമുക്തം സാധ്യമാവുകയുള്ളൂ എന്നും
അതിനായി ജനങ്ങൾ ഒന്നായി മുന്നിട്ടിറങ്ങണമെന്നും അദ്ദേഹം പറഞ്ഞു.
പുന്നക്കൽ ജംഗ്ഷനിൽ നടന്ന ചടങ്ങിൽ ഡിവിഷൻ തല മാലിന്യ മുക്ത പ്രഖ്യാപനത്തിനൊപ്പം ഡിവിഷൻ പരിധിയിൽ വരുന്ന സമ്പൂർണ്ണ ഹരിത വിദ്യാലയ പ്രഖ്യാപനവും നടത്തി.
35ാം ഡിവിഷൻ കൗൺസിലർ പയസ് ജോസഫ് ചടങ്ങിൽ അധ്യക്ഷനായി. 34ാം ഡിവിഷൻ കൗൺസിലർ സീന ഗോകുലൻ പദ്ധതി വിശദീകരിച്ചു. സീനിയർ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ എസ് സുജിത്, പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ ജിഷ തോമസ്, ഹരിത കേരളം മിഷൻ റിസോഴ്സ് പേഴ്സൺ എ നിസ്സ, പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ കെ ആഞ്ചലിന കുര്യൻ, വിവിധ സംഘടനാ നേതാക്കൾ, റസിഡൻസ് അസോസിയേഷൻ ഭാരവാഹികൾ, വ്യാപാരി വ്യവസായി അസോസിയേഷൻ ഭാരവാഹികൾ, ആശ വർക്കർമാർ, കുടുംബശ്രീ ഭാരവാഹികൾ, ഓട്ടോറിക്ഷാ തൊഴിലാളികൾ, ചുമട്ടുതൊഴിലാളികൾ, ഹരിത കർമ്മസേനാംഗങ്ങൾ, കണ്ടിജൻ്റ് വിഭാഗം തൊഴിലാളികൾ എന്നിവർ പങ്കെടുത്തു.
- Log in to post comments