Skip to main content

താല്‍ക്കാലിക നിയമനം

 

നെന്മാറ സാമൂഹിക ആരോഗ്യ കേന്ദ്രത്തിലേക്ക് എച്ച് എം സി യിലൂടെ താല്‍ക്കാലിക നിയമനം വഴി  ദിവസവേതനാടിസ്ഥാനത്തില്‍ ലാബ് ടെക്‌നീഷ്യന്‍, ഫാര്‍മസിസ്റ്റ്, ഇ സി ജി കം എക്‌സറേ ടെക്‌നീഷ്യന്‍, ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍, ഫിസിയോ തെറാപ്പിസ്റ്റ്, സെക്യൂരിറ്റി കം അറ്റന്‍ഡര്‍ എന്നിവരെ നിയമിക്കുന്നു. ഒരു വര്‍ഷത്തേക്കാണ് നിയമനം. താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ ബയോഡാറ്റയും സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും സഹിതം ഏപ്രില്‍ പത്തിന് നെന്‍മാറ സാമൂഹ്യ ആരോഗ്യ കേന്ദ്രത്തില്‍ വച്ച് രാവിലെ 11 മണിക്ക്  നടക്കുന്ന കൂടിക്കാഴ്ചയില്‍ പങ്കെടുക്കണം.  നെന്‍മാറ ബ്ലോക്ക് പരിധിയിലുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കുമെന്ന് സൂപ്രണ്ട് അറിയിച്ചു. ഫോണ്‍: 04923242677.

date