ലക്ചറര്‍ ഒഴിവ്
കോട്ടയം ജില്ലയിലെ ഒരു സര്‍ക്കാര്‍ ആശുപത്രിയില്‍ ലക്ചറര്‍ ഇന്‍ റേഡിയേഷന്‍ ഫിസിക്‌സ് തസ്തികയില്‍ ഒരു താത്ക്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫിസിക്‌സില്‍ രണ്ടാം ക്ലാസ്സ് ബിരുദാനന്തര ബിരുദം നേടുകയും ഇന്ത്യാ ഗവണ്‍മെന്റ് ആണവോര്‍ജ്ജ വകുപ്പ് ഡയറക്ടറേറ്റ് നടത്തുന്ന ഒരു വര്‍ഷത്തെ റേഡിയോളജിക്കല്‍ ഫിസിക്‌സ് പരിശീലനം വിജയകരമായി പൂത്തിയാക്കുകയും ചെയ്തവര്‍ക്ക് അപേക്ഷിക്കാം. കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ നിന്നുള്ള റേഡിയേഷന്‍ ഫിസിക്‌സും/ മണിപ്പാല്‍ അകാദമിയുടെ മെഡിക്കല്‍ റേഡിയേഷന്‍ ഫിസിക്‌സും/ അണ്ണാ യൂണിവേഴ്‌സിറ്റിയില്‍ നിന്നുള്ള മെഡിക്കല്‍ ഫിസിക്‌സും ഭാഭാ അറ്റോമിക് റിസര്‍ച്ച് സെന്റര്‍ നല്കുന്ന മൂന്ന് ആഴ്ചത്തെ ആര്‍ എസ് ഒ ലെവല്‍ മൂന്ന് സര്‍ട്ടിഫിക്കറ്റും തത്തുല്യയോഗ്യതകളാണ്. താത്പര്യവും നിശ്ചിത യോഗ്യതയും ഉള്ളവര്‍ അതാത് പ്രൊഫഷണല്‍ ആന്‍ഡ് എക്‌സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് എക്‌സ്ചേഞ്ചില്‍ ഏപ്രില്‍ 11ന് മുമ്പായി പേര് രജിസ്റ്റര്‍ ചെയ്യണമെന്ന് എറണാകുളം ഡിവിഷണല്‍ എംപ്ലോയ്‌മെന്റ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0484 2312944
- Log in to post comments