Post Category
നൈപുണ്യ വികസന കേന്ദ്രം ആരംഭിച്ചു
യുവാക്കളിൽ തൊഴിൽ വൈദഗ്ധ്യം വളർത്തിയെടുക്കുന്നതിനായി പൊതു വിദ്യാഭ്യാസ വകുപ്പ് വണ്ടൂർ ഗവ. ഗേൾസ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ നൈപുണ്യ വികസന കേന്ദ്രം ആരംഭിച്ചു. കോസ്മെറ്റോളജി, ബേക്കിംഗ് ടെക്നീഷ്യൻ/ഓപ്പറേറ്റീവ് എന്നീ കോഴ്സുകളിലാണ് പ്രവേശനം. പത്താം ക്ലാസ് പാസായ 23 വയസ്സിന് താഴെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. ഒരു വർഷത്തെ കോഴ്സിൽ 25 പേർ വീതമുള്ള രണ്ട് ബാച്ച് ഉണ്ടാകും. പ്രവേശനം സൗജന്യമാണ്. ഫോൺ: 9745645295.
date
- Log in to post comments