Post Category
സമഗ്ര ഗുണമേന്മ വിദ്യാഭ്യാസ പരിപാടി: ബ്ലോക്ക്തല സെമിനാര്‍ സംഘടിപ്പിച്ചു
സമഗ്ര ഗുണമേന്മ വിദ്യാഭ്യാസ പരിപാടിയുമായി ബന്ധപ്പെട്ട് ബ്ലോക്ക്തല സെമിനാര്‍ സംഘടിപ്പിച്ചു. പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി ബാബുരാജ് സെമിനാര്‍ ഉദ്ഘാടനം ചെയ്തു. പൊതുവിദ്യാഭ്യാസ വകുപ്പും സമഗ്ര ശിക്ഷാ കേരളയും സംയുക്തമായി പന്തലായി ബിആര്‍സിയുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.
കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ ഷിജു, സമഗ്ര ശിക്ഷ കേരള ജില്ലാ പ്രോഗ്രാം ഓഫീസര്‍ ഡോ. അഭിലാഷ്, കൊയിലാണ്ടി എ ഇ ഒ മഞ്ജു, മുനിസിപ്പാലിറ്റി പന്തലായനി ബിപിസി എം മധുസൂദനന്‍, എച്ച് എം ഫോറം സെക്രട്ടറി എന്‍ ഡി പ്രജീഷ്, പന്തലായനി ബിആര്‍സി ട്രെയിനര്‍ കെ എസ് വികാസ് തുടങ്ങിയവര്‍ സംസാരിച്ചു. വിവിധ വിദ്യാലയങ്ങളിലെ പ്രധാന അധ്യാപകരും ബിആര്‍സി പ്രവര്‍ത്തകരും സെമിനാറില്‍ പങ്കെടുത്തു.
date
- Log in to post comments