Skip to main content

കുഫോസിൽ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു

 കേരള ഫിഷറീസ് സമുദ്രപഠന സർവകലാശാല (കുഫോസ് )യിൽ 2025 -26 അദ്ധ്യയന വർഷത്തിലേക്ക് ബിരുദാനന്തര ബിരുദം,പി.എച്ച്.ഡി.   പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ഫിഷറീസ്, സമുദ്ര ശാസ്ത്രം എന്നീ മേഖലകളുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളിൽ  എം.എഫ്. എസ്.സി (9വിഷയം), എം.എസ് .സി ( 12 വിഷയം ) എൽ.എൽ.എം, എം.ബി.എ. ,എം.ടെക് (6 വിഷയം) എന്നീ കോഴ്‌സുകളിലേക്കാണ്  വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുള്ളത്.
എല്ലാ ബിരുദാനന്തര ബിരുദ കോഴ്‌സുകളിലും രണ്ടു എൻ.ആർ. ഐ  സീറ്റുകൾ വീതം ഉണ്ട്. ഈ ക്വാട്ടയിൽ അപേക്ഷിക്കുന്നവരും ഓൺലൈനായി അപേക്ഷ നൽകണം.ഏപ്രിൽ 21 വരെ അപേക്ഷിക്കാം.  
വിശദവിവരത്തിന്  www.kufos ' ac.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക.ഫോൺ  0484- 2275032. ഇ-മെയിൽ: admissions@kufos.ac.in

date