മാലിന്യമുക്ത നവകേരളം; ജില്ലാതല ശുചിത്വപ്രഖ്യാപനം ഏപ്രിൽ ഏഴിന്
മാലിന്യമുക്തം നവകേരളം ക്യാമ്പയിന്റെ ജില്ലാതല മാലിന്യമുക്ത പ്രഖ്യാപനം ഏപ്രിൽ ഏഴിന്. തിരുനക്കര മൈതാനത്ത് വൈകിട്ട് അഞ്ചിനു നടക്കുന്ന ചടങ്ങിൽ സഹകരണ - തുറമുഖ-ദേവസ്വം വകുപ്പ് മന്ത്രി വി.എൻ.വാസവൻ പ്രഖ്യാപനം നടത്തും. തദ്ദേശ സ്വയം സ്വയംഭരണ സ്ഥാപനങ്ങൾ, സർക്കാർ സ്ഥാപനങ്ങൾ, സ്വകാര്യ സ്ഥാപനങ്ങൾ, കലാലയങ്ങൾ, വിദ്യാലയങ്ങൾ, അങ്കണവാടികൾ, നഗരങ്ങൾ, പൊതു ഇടങ്ങൾ എന്നിവയുടെ ഹരിത പദവി പ്രഖ്യാപനം പൂർത്തിയായ സാഹചര്യത്തിലാണ് ജില്ലാതല പ്രഖ്യാപനം നടത്തുന്നത്. മികച്ച ഹരിത മാതൃകയുടെ അവതരണം, വിവിധ പുരസ്‌കാരങ്ങളുടെ വിതരണം, പ്രഖ്യാപനത്തിന്റെ സ്മാരകമായി പാഴ് വസ്തുക്കൾ ഉപയോഗിച്ചുള്ള ആർട്ട് ഇൻസ്റ്റലേഷൻ എന്നിവയും നടത്തും. ജില്ലയിലെ 1114 വിദ്യാലയങ്ങളും 128 കലാലയങ്ങളും 4338 ഓഫീസുകളും 15202 അയൽക്കൂട്ടവും 20 വിനോദ സഞ്ചാര കേന്ദ്രവും 135 ടൗണുകളും 68 പൊതുസ്ഥലങ്ങളും ഹരിത പദവി കൈവരിച്ചു.
- Log in to post comments