ലീഗൽ സർവീസ് അതോറിറ്റിയിൽ കൗൺസലർ
ജില്ലാ ലീഗൽ സർവീസ് അതോറിറ്റി ഫാമിലി കൗൺസലിങ് സെന്ററിൽ കരാർ അടിസ്ഥാനത്തിൽ കൗൺസലറെ നിയമിക്കുന്നു. ക്ലിനിക്കൽ/കൗൺസലിങ്ങിലോ അപ്ലൈഡ് സൈക്കോളജിയിലോ സ്‌പെഷലൈസേഷനോടു കൂടി സൈക്കോളജിയിൽ ബിരുദമോ ബിരുദാനന്തര ബിരുദമോ ഉള്ളവർക്കും സോഷ്യൽ വർക്കിൽ ബിരുദാനന്തര ബിരുദമുള്ളവർക്കും അപേക്ഷിക്കാം. ഫാമിലി കൗൺസലിങ്ങിൽ അധിക പിജി സർട്ടിഫിക്കറ്റ്/ഡിപ്‌ളോമ ഉള്ളവർക്കു മുൻഗണന. മാനസികാരോഗ്യസേവനരംഗത്ത് അംഗീകൃത ആശുപത്രിയിലോ ക്ലിനിക്കിലോ മൂന്നുമുതൽ അഞ്ചുവർഷം വർഷം വരെ പ്രവൃത്തിപരിചയമുണ്ടാകണം. ഫാമിലി റിലേഷൻഷിപ്പ് കൗൺസലിങ്ങിൽ പ്രവൃത്തിപരിചയത്തിന് മുൻഗണന. പ്രായം മുപ്പതോ അതിൽ കൂടുതലോ. ദിവസ വേതനം 1500 രൂപ. താൽപര്യമുള്ളവർ ജില്ലാ ലീഗൽ അതോറിറ്റി, എ.ഡി.ആർ. സെന്റർ, മുട്ടമ്പലം പി.ഒ, കോട്ടയം - 686001 എന്ന മേൽവിലാസത്തിലേക്ക് ഏപ്രിൽ ഏഴിന് മുൻപായി അപേക്ഷകൾ സമർപ്പിക്കണം. വിശദ വിവരത്തിന് ഫോൺ: 0481-2572422.
- Log in to post comments