Post Category
ജില്ലാ ആസൂത്രണ സമിതി യോഗം ചേര്‍ന്നു
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ 2025-26 വാര്‍ഷിക പദ്ധതി അംഗീകാരവുമായിബന്ധപ്പെട്ട് ജില്ലാ ആസൂത്രണ സമിതി യോഗം ചേര്‍ന്നു. യോഗത്തില്‍ 8 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ 1017 പദ്ധതികള്‍ക്ക് അംഗീകാരം നല്‍കി. ബ്ലോക്ക് പഞ്ചായത്തുകളായ മാള, ഒല്ലൂക്കര, തളിക്കുളം, പഴയന്നൂര്‍, ഗ്രാമപഞ്ചായത്തുകളായ വാടാനപ്പള്ളി, പുന്നയൂര്‍, നടത്തറ, കടവല്ലൂര്‍ തുടങ്ങിയ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളുടെ പദ്ധതികളാണ് അംഗീകരിച്ചത്.
ജില്ലാ ആസൂത്രണ സമിതി ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ പ്ലാനിംഗ് ഓഫീസര്‍ ടി.ആര്‍ മായ, ജില്ലാ ആസൂത്രണ ഫെസിലിറ്റേറ്റര്‍ അനൂപ് കിഷോര്‍, സര്‍ക്കാര്‍ നോമിനി ഡോ. എം.എന്‍ സുധാകരന്‍, ജില്ലാ ആസൂത്രണ സമിതി അംഗങ്ങള്‍, ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
date
- Log in to post comments