Skip to main content

*മാനന്തവാടി താലൂക്ക് വികസന സമിതി യോഗം ചേർന്നു*

മാനന്തവാടി താലൂക്കിലെ ഈ മാസത്തെ വികസനസമിതി യോഗം മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ ചെയർമാൻ  ജേക്കബ് സെബാസ്റ്റ്യന്റെ അധ്യക്ഷതയിൽ ചേർന്നു. യോഗത്തിൽ പുതിയ ഡിഎംഒ ഓഫീസ് കെട്ടിടത്തിനുള്ള സ്ഥലം, പനമരം ജനറൽ നഴ്സിങ്‌ കോളേജിന്റെ പുതിയ കെട്ടിടം സംബന്ധിച്ച വിഷയം, മയക്കുമരുന്ന് വ്യാപനം തടയുന്നത് സംബന്ധിച്ചത്, മുൻസിപ്പാലിറ്റി ഇന്റേണൽ റോഡ്, വന്യജീവി ആക്രമണം തടയുന്നത് തുടങ്ങിയ വിഷയങ്ങളിൽ അടിയന്തര നടപടിയെടുക്കാൻ തീരുമാനമായി. 

 

തഹസിൽദാർ എം ജെ അഗസ്റ്റിൻ, ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റ് ചെയർമാൻ വിജോൾ, പ്രധാന വകുപ്പു മേധാവികളും ജനപ്രതിനിധികളും രാഷ്ട്രീയ പാർട്ടി പ്രതിനിധികളും പങ്കെടുത്തു.

date