Skip to main content

*ലോകാരോഗ്യ ദിനം ആചരിച്ചു*

 

വയനാട് സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ലോകാരോഗ്യ ദിനം ആചരിച്ചു. 

 

ആരോഗ്യകരമായ തുടക്കം, പ്രതീക്ഷാനിർഭരമായ ഭാവി എന്നതാണ് ഈ വർഷത്തെ മുദ്രാവാക്യം. മാതൃ നവജാത ശിശു മരണങ്ങൾ പരമാവധി തടയുന്നതിനും സ്ത്രീകളുടെ ആരോഗ്യത്തിനും ക്ഷേമത്തിനും മുൻഗണന നൽകുന്നതിനുള്ള ശ്രമങ്ങൾ ത്വരിതപ്പെടുത്തുക, പ്രസവം സുരക്ഷിതമാക്കാൻ ആശുപത്രി തന്നെ തെരഞ്ഞെടുക്കുക എന്നുള്ളതാണ് ലക്ഷ്യം.

 

വയനാട് സർക്കാർ മെഡിക്കൽ കോളേജ് അസോസിയേറ്റ് പ്രൊഫസർ ഡോ. അമൃത അധ്യക്ഷത വഹിച്ചു. 

 

കൺസൾട്ടന്റ് ഗൈനക്കോളജിസ്റ്റ് ഡോ. നസീറ ബാനു മാതൃ നവജാതശിശു ആരോഗ്യ സംരക്ഷണത്തെക്കുറിച്ചും കൺസൾട്ടന്റ് പീഡിയാട്രീഷൻ ഡോ. സൂരജ് വി വി നവജാതശിശുക്കളുടെ പ്രതിരോധ കുത്തിവെപ്പും മറ്റ് ആരോഗ്യ സംരക്ഷണ മുൻകരുതലുകളെക്കുറിച്ചും ബോധവൽക്കരണ ക്ലാസ് നയിച്ചു.  രോഗികളുടെയും കൂട്ടിരിപ്പുകാരുടെയും ആരോഗ്യസംബന്ധമായ സംശയങ്ങൾക്ക് മറുപടി നൽകുകയും ചെയ്തു. 

 

സീനിയർ നഴ്സിങ് ഓഫീസർ ഷീബ വർഗീസ്, ഡെപ്യൂട്ടി നഴ്സിങ് സൂപ്രണ്ട് മേരി ജാസ്മിൻ, സീനിയർ നഴ്സിംഗ് ഓഫീസർമാരായ സുലേഖ, മിനി ഫിലിപ്പ്, സീനിയർ നഴ്സിങ് ഓഫീസർ രേഖ എന്നിവർ സംസാരിച്ചു.

date