Skip to main content

സ്കിൽ ഡെവലപ്പ്മെന്റ് സെന്റർ  ബ്രോഷർ പ്രകാശനം ചെയ്തു

പറയഞ്ചേരി ഗവൺമെന്റ് ബോയ്സ് ആൻഡ് വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ സ്കിൽ ഡെവലപ്പ്മെന്റ് സെന്റർ  ബ്രോഷർ പ്രകാശനം അഹ്‌മദ്‌ ദേവർകോവിൽ എംഎൽഎ നിർവഹിച്ചു. പുതുതായി ആരംഭിക്കുന്ന സ്കിൽ ഡെവലപ്പ്മെന്റ് സെന്ററിൽ ഗ്രാഫിക്ക് ഡിസൈനിങ്, ഫിറ്റ്നസ് ട്രൈനെർ കോഴ്സുകളാണ് ഉള്ളത്. 15 മുതൽ 23 വയസ് വരെയുള്ള വിദ്യാർത്ഥികൾക്ക് സൗജന്യമായി പഠിക്കാൻ അവസരമുണ്ട്.

വാർഡ് കൗൺസിലർ പി ടി രനീഷ്, യു ആർ സി സൗത്ത് കോർഡിനേറ്റർ വി പ്രവീൺ കുമാർ,  സമഗ്ര ശിക്ഷാ കേരള -ജില്ലാ പ്രോഗ്രാം ഓഫീസർ വി ടി ഷീബ, പറയഞ്ചേരി ബോയ്സ് ഹയർ സെക്കണ്ടറി സ്കൂൾ പ്രിൻസിപ്പൽ കെ ദേവദാസൻ, ബി ആർ സി ട്രൈനെർ  ഷഫീഖ് അലി, സ്കിൽ ഡെവലപ്പ്മെന്റ് സെന്റർ കോർഡിനേറ്റർ പി കെ ആയിഷ തമന്ന  തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

date