Skip to main content

ചെമ്പൂച്ചിറ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ കെട്ടിട സമുച്ചയത്തിന്റെ നിര്‍മ്മാണോദ്ഘാടനം നടത്തി

 പുതുക്കാട് എംഎല്‍എയുടെ മണ്ഡലം ആസ്തി വികസന ഫണ്ടില്‍ നിന്നും 81 ലക്ഷം രൂപ ചെലവില്‍ നിര്‍മ്മിക്കുന്ന ചെമ്പൂച്ചിറ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പുതിയ കെട്ടിട സമുച്ചയത്തിന്റെ നിര്‍മ്മാണോദ്ഘാടനം കെ.കെ രാമചന്ദ്രന്‍ എംഎല്‍എ നിര്‍വ്വഹിച്ചു. 2686 ചതുരശ്ര അടി വിസ്തീര്‍ണത്തിലാണ് കെട്ടിടം നിര്‍മ്മിക്കുന്നത്. വരാന്ത, കോണി മുറികള്‍, ഒമ്പത് ക്ലാസ്സ് മുറികള്‍ എന്നിവയാണ് നിര്‍മ്മാണത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.

 മറ്റത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അശ്വതി വിബി അധ്യക്ഷത വഹിച്ച യോഗത്തില്‍ ബ്ലോക്ക് പഞ്ചായത്തംഗം ടി.കെ അസൈന്‍, ഗ്രാമപഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ശാന്തി ബാബു, ഗ്രാമപഞ്ചായത്ത് അംഗം ജിഷ ഹരിദാസന്‍, പ്രിന്‍സിപ്പാള്‍ കെ. സതീഷ്, പ്രധാനധ്യാപിക കൃപ കൃഷ്ണന്‍, പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ടി.കെ സന്തോഷ് കുമാര്‍, പിടിഎ പ്രസിഡന്റ് പി.എസ് പ്രശാന്ത് എന്നിവര്‍ സംസാരിച്ചു.

date