ലോകാരോഗ്യ ദിനാചരണം നടത്തി
കണ്ടാണശ്ശേരി ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ ലോകാരോഗ്യ ദിനാചരണം സംഘടിപ്പിച്ചു. മറ്റം കരീസ്മ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങിന്റെ ഉദ്ഘാടനം മുരളി പെരുനെല്ലി എംഎല്‍എ നിര്‍വ്വഹിച്ചു. ഗൃഹശ്രീ പുരസ്കാര വിതരണം, കൗമാര ആരോഗ്യ ദള സംഗമം തുടങ്ങിയ വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു. 'ആരോഗ്യകരമായ തുടക്കം, പ്രതീക്ഷാ നിര്‍ഭരമായ ഭാവി' എന്ന വിഷയത്തില്‍ കൈപ്പമംഗലം പ്രാണ ബര്‍ത്ത് ആന്റ് ബിയോണ്ട് ആശുപത്രിയിലെ ചീഫ് ഗൈനക്കോളജിസ്റ്റ് ഡോ. ഷൈനി സാനു, ടീനേജ് മോട്ടിവേഷണല്‍ ട്രെയ്നര്‍ ബാസ്റ്റ്യന്‍ ചെറുവത്തൂര്‍ തുടങ്ങിയവര്‍ ബോധവത്ക്കരണ ക്ലാസുകള്‍ക്ക് നേതൃത്വം നല്കി.
ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്റ് മിനി ജയന് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ എ.വി വല്ലഭന്, ജില്ലാ ആരോഗ്യ വകുപ്പ് മാസ് മീഡിയ ഓഫീസര്‍ പി.എ സന്തോഷ് കുമാര്‍ തുടങ്ങിയവര്‍ വിശിഷ്ടാതിഥികളായി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍.എസ്. ധനന്, ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ എന്‍.എ ബാലചന്ദ്രന്, വാര്‍ഡ് മെമ്പര്‍മാരായ അഡ്വ. പി.വി. നിവാസ്, ടി.ഒ ജോയ്, പി.കെ. അസീസ്, രമ ബാബു, എ.എ കൃഷ്ണന്, ശരത്ത് രാമനുണ്ണി, ജയന്തി ടീച്ചര്‍, സെബീന റിറ്റോ, മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ.പി ചിന്ത, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ എന്‍.എഫ് ജോസഫ് തുടങ്ങിയവര്‍ സംസാരിച്ചു. ആരോഗ്യ പ്രവര്‍ത്തകര്‍, ആശ പ്രവര്‍ത്തകര്‍, ഗൃഹശ്രീ പുരസ്കാര ജേതാക്കള്‍, കുട്ടികള്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു.
- Log in to post comments