Skip to main content

അവധിക്കാല കോഴ്സുകൾക്ക് അപേക്ഷിക്കാം

ഹരിപ്പാട് എൽ ബി എസ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്നോളജി പത്താം ക്ലാസ്സ് മുതൽ പ്ലസ് ടു വരെ പരീക്ഷ എഴുതിയിരിക്കുന്ന വിദ്യാർഥികൾക്കായി  അവധിക്കാല കോഴ്‌സുകൾ നടത്തുന്നു. കൂടാതെ പ്ലസ് ടു യോഗ്യതയുള്ള വിദ്യാർഥികൾക്കായി  കംപ്യൂട്ടർ ആപ്ലിക്കേഷൻ ഡിപ്ലോമ
(സോഫ്റ്റ്‌ വെയർ) ഡി സി എ(എസ്), പ്ലസ് ടു കൊമേഴ്സുകാർക്ക് ജി എസ് ടി പ്ലസ് ടാലി കോഴ്സ്, എസ് എസ് എൽ സി യോഗ്യതയുള്ള വിദ്യാർഥികൾക്കായി ഡാറ്റാ എൻട്രി ആൻഡ് ഓഫീസ് ഓട്ടോമേഷൻ (ഇംഗ്ലീഷ്, മലയാളം), പൈത്തൺ പ്രോഗ്രാമിങ് എന്നീ കോഴ്‌സുകളിലേക്ക് ഏപ്രിൽ 21 വരെ അപേക്ഷിക്കാം. എസ് സി, എസ് ടി, ഒ ഇ സി വിഭാഗത്തിൽപ്പെട്ടവർക്ക് നിയയമാനുസൃത ഫീസ് ആനുകൂല്യം ലഭിക്കും.ഫോൺ: 0479-2417020, 9847241941.

(പി.ആര്‍/എ.എല്‍.പി/1062)

date