Skip to main content

അയല്‍ക്കൂട്ടങ്ങള്‍ക്ക് ധനസഹായം വിതരണം ചെയ്തു

സംസ്ഥാന വനിത വികസന കോര്‍പ്പറേഷന്‍ വഴി 31 അയല്‍കൂട്ടങ്ങള്‍ക്ക് 2.324 കോടി രൂപ അഴിയൂര്‍ ഗ്രാമ പഞ്ചായത്ത് മോഡല്‍ സി ഡി എസ് വിതരണം ചെയ്തു.
ഗ്രാമപഞ്ചായത്ത് ഓഫീസ് പരിസരത്ത് നടന്ന ചടങ്ങ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആയിഷ ഉമ്മര്‍ ഉദ്ഘാടനം ചെയ്തു. ചെക്ക് വിതരണം വനിത വികസന കോര്‍പ്പറേഷന്‍ ചെയര്‍പേഴ്‌സണ്‍ നിര്‍വഹിച്ചു. സി ഡി എസ് ചെയര്‍പേഴ്‌സണ്‍ ബിന്ദു ജയ്‌സണ്‍, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ അബ്ദുള്‍ റഹീം പുഴക്കല്‍ പറമ്പത്ത്, അസിസ്റ്റന്റ് സെക്രട്ടറി എം സുനീര്‍ കുമാര്‍, സി ഡി എസ് വൈസ് ചെയര്‍പേഴ്‌സണ്‍ സുശീല തുടങ്ങിയവര്‍ സംസാരിച്ചു.

date