Skip to main content

ഉല്ലാസ് പദ്ധതി; സാമൂഹ്യ സാക്ഷരത ക്ലാസുകള്‍ നല്‍കും

സംസ്ഥാന സാക്ഷരതാ മിഷന്‍, തെരഞ്ഞെടുത്ത തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലൂടെ നടപ്പാക്കുന്ന ന്യൂ ഇന്ത്യാ ലിറ്ററസി പ്രോഗ്രാം ഉല്ലാസ് പദ്ധതിയുടെ ഭാഗമായി വിവിധ വിഷയങ്ങളില്‍ സാമൂഹ്യ സാക്ഷരത ക്ലാസ്സുകള്‍ നല്‍കും.

ആദ്യ ഘട്ടമെന്ന നിലയില്‍ സാമ്പത്തിക സാക്ഷരത, നിയമ സാക്ഷരത, ലഹരി നിര്‍മാര്‍ജ്ജനം തുടങ്ങിയ മേഖലകളില്‍ സാക്ഷരതാ മിഷനില്‍ രജിസ്റ്റര്‍ ചെയ്ത് പഠനം നടത്തുന്ന തുല്യത പഠിതാക്കള്‍ക്ക് പരിശീലനം നല്‍കും. തുടര്‍ന്ന് ഇന്‍സ്ട്രക്ടര്‍മാരായി സന്നദ്ധ സേവനം ചെയ്യുന്ന തുല്യത പഠിതാക്കളിലൂടെ സാക്ഷരതാ പഠിതാക്കള്‍ക്ക് ആവശ്യമായ ക്ലാസുകള്‍ നല്‍കും. തുല്യത പഠിതാക്കളുടെ ഉല്ലാസ് പദ്ധതിയിലെ സന്നദ്ധ സേവനം നിശ്ചിത സി ഇ മാര്‍ക്ക് ലഭിക്കുന്നതിന് പരിഗണിക്കും.

ജില്ലാ സാക്ഷരതാ മിഷന്‍ ഹാളില്‍ ചേര്‍ന്ന പ്രത്യേക ജില്ലാതല കോര്‍കമ്മിറ്റി യോഗത്തില്‍ സംസ്ഥാന സാക്ഷരതാ മിഷന്‍ ഡയറക്ടര്‍ ഏ ജി ഒലീന, ജില്ലാ കോ ഓര്‍ഡിനേറ്റര്‍ പി വി ശാസ്ത പ്രസാദ്, റിസോഴ്‌സ് പേഴ്‌സണ്‍മാരായ പൃഥ്വിരാജ് മൊടക്കല്ലൂര്‍, വി ഷംസുദ്ദീന്‍, പി പി സാബിറ തുടങ്ങിയവര്‍ പങ്കെടുത്തു.

date