Post Category
പുനഃലേലം/ക്വട്ടേഷന്‍ ക്ഷണിച്ചു
ബേപ്പൂര്‍ തുറമുഖ ഓഫീസ് കോമ്പൗണ്ടില്‍ ഉണങ്ങി അപകടാവസ്ഥയിലായ പ്ലാവ് കോഴിക്കോട് പോര്‍ട്ട് ഓഫീസറുടെ നിര്‍ദ്ദേശ പ്രകാരം മുറിച്ചുമാറ്റിയത് വില്‍പ്പന നടത്തുന്നതിന് മത്സരസ്വഭാവമുള്ള പുനഃലേലം/ക്വട്ടേഷന്‍ ക്ഷണിച്ചു.
പുനഃലേലം/ക്വട്ടേഷന്‍ ഏപ്രില്‍ 15 ന് ഉച്ചയ്ക്ക് 12 മണി വരെ കോഴിക്കോട് പോര്‍ട്ട് ഓഫീസറുടെ ബേപ്പൂരിലുള്ള ഓഫിസില്‍ സ്വീകരിക്കും. അന്നേ ദിവസം ഉച്ചയ്ക്ക് രണ്ട് മണിയ്ക്ക് ഓഫിസില്‍ ക്വട്ടേഷന്‍ സമര്‍പ്പിച്ചവരെ മാത്രം ഉള്‍പ്പെടുത്തി പരസ്യമായി ലേലം ചെയ്യും. ഫോണ്‍ - 0495 2414039, 2414863.
date
- Log in to post comments