Skip to main content

ജില്ല ആസൂത്രണ സമിതി യോഗം; 17 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതികള്‍ക്ക് കൂടി അംഗീകാരം

ജില്ലാ ആസൂത്രണ സമിതിയുടെ 2025-26 വാര്‍ഷിക പദ്ധതിയില്‍ 17 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതികള്‍ക്ക് കൂടി അംഗീകാരമായി. നേരത്തെ നല്‍കിയ 24 പഞ്ചായത്തുകളുടെ വാര്‍ഷിക പദ്ധതിക്ക് പുറമെയാണ് 17 പഞ്ചായത്തുകള്‍ക്ക് കൂടി അംഗീകാരം നല്‍കിയത്.

കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ ആസൂത്രണ സമിതി ചെയര്‍പേഴ്സണ്‍ ഷീജ ശശി അധ്യക്ഷത വഹിച്ചു. ജില്ലാ ആസൂത്രണ സമിതി സര്‍ക്കാര്‍ നോമിനി എ സുധാകരന്‍, ജില്ലാ ആസൂത്രണ സമിതി അംഗങ്ങള്‍, തദ്ദേശ ഭരണ സ്ഥാപന അധ്യക്ഷന്‍മാര്‍, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ ഏലിയാമ്മ നൈനാന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date